App Logo

No.1 PSC Learning App

1M+ Downloads
പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :

Aഅപ്പർച്ചർ

Bആവർധനം

Cപ്രതിബിംബം

Dവക്രത ആരം

Answer:

B. ആവർധനം

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ 
  • ആവർധനം - പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതം 
  • ആവർധനത്തിന് യൂണിറ്റില്ല 

  • അപ്പർച്ചർ - ഒരു ദർപ്പണത്തിന്റെ പ്രതിപതന തലം 

  • വക്രതാ ആരം - ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ ആ ഗോളത്തിന്റെ ആരമാണ് വക്രതാ ആരം 

  • പോൾ - ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ദു 

  • വക്രതാ കേന്ദ്രം - ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ ,ആ ഗോളത്തിന്റെ കേന്ദ്രം അറിയപ്പെടുന്നത് 

  • മുഖ്യ അക്ഷം - വക്രതാ കേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചുകൊണ്ട് കടന്നു പോകുന്ന നേർരേഖ 

Related Questions:

ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
ഗോളിയ ദർപ്പണവുമയി ബന്ധപ്പെട്ട പദമാണ് പോൾ. ഒരു കോൺകേവ് ദർപ്പണം താഴെ വീണ് പൊട്ടി കഷണങ്ങളായി മാറി പൊട്ടിയ കഷണങ്ങൾക്ക് ഓരോന്നിനും പോൾ ഉണ്ടായിരിക്കുമോ ?
ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ്
താഴെ പറയുന്നവയിൽ കോൺവെകസ് ദർപ്പണത്തിന്റെ ഉപയോഗം എന്ത് ?
ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് മുകളിലേക്കുള്ള അളവുകൾ ---- ആയി പരിഗണിക്കും ?