Challenger App

No.1 PSC Learning App

1M+ Downloads
കാഥോഡിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ് ----.

Aആനോഡ് രശ്മികൾ

Bഗാമാ രശ്മികൾ

Cകാഥോഡ് രശ്മികൾ

Dപ്രകാശ രശ്മികൾ

Answer:

C. കാഥോഡ് രശ്മികൾ

Read Explanation:

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ:

Screenshot 2025-01-09 at 3.02.07 PM.png

  • 1875-ൽ വില്യം ക്രൂക്സ് (William Crookes) എന്ന ഭൗതികശാസ്ത്രജ്ഞൻ, ഇരുവശത്തും ലോഹത്തകിടുകൾ (ഇലക്ട്രോഡുകൾ) സ്ഥാപിച്ച ഒരു ഗ്ലാസ് ട്യൂബിലൂടെ, ഉയർന്ന വോൾട്ടതയിൽ വൈദ്യുതി കടത്തിവിട്ടുള്ള പരീക്ഷണങ്ങൾ നടത്തി.

കാഥോഡ് രശ്മികൾ (Cathode rays)

  • കാഥോഡിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ് കാഥോഡ് രശ്മികൾ (Cathode rays).

കാഥോഡ് രശ്മികളുടെ കണ്ടെത്തൽ:

  • മർദം കുറയുമ്പോൾ, വാതകങ്ങളിൽക്കൂടി വൈദ്യുതി കടന്നു പോകുന്നു.

  • കുറഞ്ഞ മർദത്തിൽ വാതകങ്ങളിൽ കൂടി വൈദ്യുതി കടന്നു പോകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ, മൈക്കൽ ഫാരഡെ നിരീക്ഷിച്ചു.

  • കാര്യക്ഷമമായ നിർവാത പമ്പുകൾ (Suction pumps) ഇല്ലാതതിനാലും, വായു നീക്കം ചെയ്ത ഗ്ലാസ്സ് ട്യൂബുകൾ ക്രമീകരിക്കുന്നതിലെ ബുദ്ധിമുട്ടും, പഠനങ്ങൾ ശ്രമകരമാക്കി.

  • 1854-ൽ ഹെൻറിച്ച് ഗീസർ ഡിസ്ചാർജ് ട്യൂബുകളും, നിർവാത പമ്പുകളും വികസിപ്പിച്ചെടുത്തു.

  • മെച്ചപ്പെട്ട ഗീസ്ലർ ട്യൂബുകൾ ലഭ്യമായതോടെ, ജൂലിയസ് പ്ലക്കർ അതുപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തി.

  • വൈദ്യുതി കടത്തി വിടുമ്പോൾ ട്യൂബിലെ കാഥോഡിന് എതിർവശത്തായി ഒരു ദീപ്തി ഉണ്ടാകുന്നുവെന്നും, കാന്തത്തിന്റെ സാന്നിദ്ധ്യത്തിൽ ഈ തിളക്കത്തിന്റെ സ്ഥാനം മാറ്റാമെന്നും അദ്ദേഹം കണ്ടെത്തി.

  • ജോഹാൻ വില്യം ഹിറ്റോർഫ് (1869), ഒയ്ൻ ഗോൾഡ്സ്റ്റൈൻ (1876) എന്നീ ശാസ്ത്രജ്ഞർ ഈ പരീക്ഷണങ്ങൾ തുടർന്ന് നടത്തി.

  • കാഥോഡിൽ നിന്ന് പുറപ്പെടുന്ന ഏതോ രശ്മികളാണ് തിളക്കത്തിനു കാരണമാകുന്നതെന്ന് അവർ കണ്ടെത്തി.


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഹൈഡ്രജന്റെ ഐസോടോപ്പ് അല്ലാത്തത്?
ചുവടെ നൽകിയിരിക്കുന്നവയിൽ റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങളിൽ പെടാത്തത് ഏത് ?
ഒരാറ്റത്തിന്റെ മാസ് നമ്പർ 31. ഈ ആറ്റത്തിലെ M ഷെല്ലിൽ 5 ഇലക്ട്രോണുകളുണ്ട്. എങ്കിൽ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസമെഴുതുക ?
ഇലട്രോണിന്റെ ചാർജും, മാസും --- ഉം , --- ഉമാണ്.

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണമാണ് പ്രോട്ടോണുകൾ
  2. പ്രോട്ടോണുകളുടെ മാസ് ഹൈഡ്രജൻ ആറ്റത്തിന് തുല്യമായിരിക്കും
  3. പ്രോട്ടോണുകൾ ന്യൂക്ലിസിന് പുറത്തായി കാണപ്പെടുന്നു