App Logo

No.1 PSC Learning App

1M+ Downloads
ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം --- അണ്.

Aസഹസംയോജക ബന്ധനം

Bഅയോണിക ബന്ധനം

Cഹൈഡ്രജൻ ബന്ധനം

Dവാൻ ഡെർ വാൾസ് ബന്ധനം

Answer:

C. ഹൈഡ്രജൻ ബന്ധനം

Read Explanation:

ഹൈഡ്രജൻ ബന്ധനത്തിന്റെ സവിശേഷതകൾ:

  • ജലത്തിന്റെ സവിശേഷ സ്വഭാവങ്ങൾക്ക് ഒരു കാരണം തന്മാത്രകൾക്കിടയിലുള്ള ഹൈഡ്രജൻ ബന്ധനമാണ്.

  • ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം, ഹൈഡ്രജൻ ബന്ധനമാണ്.

  • ഫ്ലൂറിൻ, ഓക്സിജൻ, നൈട്രജൻ എന്നീ മൂലകങ്ങളുമായി സഹസംയോജക ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ഹൈഡ്രജനാണ് സാധാരണയായി ഹൈഡ്രജൻ ബന്ധനത്തിലേർപ്പെടുന്നത്.

  • അമോണിയ, ഹൈഡ്രജൻ ഫ്ലൂറൈഡ് എന്നീ തന്മാത്രകളും പ്രോട്ടീൻ, ന്യൂക്ലിക് ആസിഡ് എന്നീ ജൈവ തന്മാത്രകളും, ഹൈഡ്രജൻ ബന്ധനമുള്ള തന്മാത്രകൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

ക്ലോറിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.
അലൂമിനിയം (ആറ്റോമിക നമ്പർ : 13) ൽ വിട്ടു കൊടുക്കയൊ സ്വീകരിക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനമാണ് ---.

ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ എതെല്ലാം സഹസംയോജക സംയുക്തങ്ങളാണ് ?

  1. കാർബൺ മോണോക്സൈഡ്
  2. സോഡിയം ക്ലോറൈഡ്
  3. മഗ്നീഷ്യം ക്ലോറൈഡ്
  4. സോഡിയം ഓക്സൈഡ്