Challenger App

No.1 PSC Learning App

1M+ Downloads
സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡിയെ ആകർഷിക്കാനുള്ള, അതത് ആറ്റത്തിന്റെ ആപേക്ഷിക കഴിവാണ് ---.

Aഇലക്ട്രോനെഗറ്റിവിറ്റി

Bഅയോണീകരണ ഊർജം

Cരാസബന്ധനം

Dസഹസംയോജകബന്ധനം

Answer:

A. ഇലക്ട്രോനെഗറ്റിവിറ്റി

Read Explanation:

ഇലക്ട്രോനെഗറ്റിവിറ്റി (Electronegativity):

  • സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡിയെ ആകർഷിക്കാനുള്ള, അതത് ആറ്റത്തിന്റെ ആപേക്ഷിക കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി.

ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലുകൾ:

  • മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി താരതമ്യം ചെയ്യുന്നതിനായി നിരവധി ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലുകൾ ആവിഷ്കരിച്ചിട്ടുണ്ട്.

  • ലിനസ് പോളിങ് (Linus Pauling) ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

  • ലിനസ് പോളിങ് ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലിൽ, പൂജ്യത്തിനും നാലിനും ഇടയിലുള്ള വിലകളാണ് മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റിയായി നൽകിയിട്ടുള്ളത്.

  • ഈ സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ലൂറിനാണ്.


Related Questions:

ഫ്ളൂറിന്റെ അറ്റോമിക നമ്പർ എത്ര ?
സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ?
രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടുകൊടുത്ത് ഉണ്ടാകുന്ന പോസിറ്റീവ് അയോണുകളെ ---- എന്ന് വിളിക്കുന്നു.
അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
മഗ്‌നീഷ്യം ഓക്സൈഡിന്റെ രൂപീകരണത്തിൽ മഗ്‌നീഷ്യം എത്ര ഇലക്ട്രോൺ വിട്ടുകൊടുക്കുന്നു ?