Challenger App

No.1 PSC Learning App

1M+ Downloads
6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത് മൗലികാവകാശത്തിൻ്റെ പരിധിയിൽ വരുന്നു ?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cചൂഷണത്തിനെതിരെയുള്ള അവകാശം

Dസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

Answer:

B. സ്വാതന്ത്ര്യത്തിനുള്ള അവകാശം

Read Explanation:

  • 86 ആം ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റിയത്.

  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : എ ബി വാജ്പേയ്

  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : എ പി ജെ അബ്ദുൽ കലാം 

  • 86-ാം ഭേദഗതി പ്രകാരം വിഭാവനം ചെയ്ത അനന്തരഫലമായ നിയമനിർമ്മാണമാണ് Right To Education

  • 2002 ലെ 86 ആം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനയിൽ മൂന്നു ഭാഗങ്ങളിലെ, അനുബന്ധ അനുഛേദങ്ങളിൽ മാറ്റമുണ്ടായി:

  • മൗലിക അവകാശങ്ങളിൽ ആർട്ടിക്കിൾ 21A കൂട്ടി ച്ചേർത്തു

  • ആർട്ടിക്കിൾ 21A പ്രകാരം 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി

  • മാർഗനിർദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി

  • ആർട്ടിക്കിൾ 45 പ്രകാരം 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്നു

  • മൗലിക കടമകളിലെ ആർട്ടിക്കിൾ 51 A യിൽ ഭേദഗതി വരുത്തി പതിനൊന്നാമത് ആയി ഒരു മൗലിക കടമ(51 A (k)) കൂടി കൂട്ടി ച്ചേർത്തു

  • 51 A (k) പ്രകാരം 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കുക എന്നത് മൗലിക കടമയാണ് 

  • വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചത് : 2009 ഓഗസ്റ്റ് 26

  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് : 2010 ഏപ്രിൽ 1പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റി.  


Related Questions:

നിലവിലെ മൗലികാവകാശങ്ങളുടെ എണ്ണം എത്ര?

ആർട്ടിക്കിൾ 26 മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു, അത് താഴെപ്പറയുന്നവയിൽ ഏതിന് വിധേയമാണ് ?

(i) പൊതുക്രമം 

(ii) ധാർമ്മികത 

(iii) ആരോഗ്യം 

കരുതൽ തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?

താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത്?

  1. മൗലിക അവകാശങ്ങൾ എന്ന ആശയം ഫ്രാൻസിൻ്റെ ഭരണഘടനയിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്.
  2. 1978ലെ 44-മത് ഭേദഗതിയിലൂടെ ഭരണഘടന മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്തു.
  3. നിലവിൽ ഇന്ത്യൻ ഭരണഘടന ഏഴ് മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു

    ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് ?