Challenger App

No.1 PSC Learning App

1M+ Downloads
ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി

Aകാവേരി

Bകൃഷ്ണാ നദി

Cഗോദാവരി

Dമുസി

Answer:

B. കൃഷ്ണാ നദി

Read Explanation:

കൃഷ്ണവേണി എന്ന് അപരനാമത്താൽ അറിയപ്പെടുന്ന നദി ഗോദാവരി നദി കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണിത്. മഹാരാഷ്ട്രയിലെ മഹാബലേശ്വർ എന്ന സ്ഥലത്തിന്‌ വടക്കായി പശ്ചിമഘട്ടത്തിലാണ് കൃഷ്ണാനദി ഉത്ഭവിക്കുന്നത്. ബംഗാൾ ഉൾ‍ക്കടലിലാണ് കൃഷ്ണാനദി പതിക്കുന്നത്. തുംഗഭദ്രയും ഭീമയുമാണ് കൃഷ്ണയുടെ ഏറ്റവും വലിയ പോഷകനദികൾ. ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ ശ്രീശൈലം, പ്രാചീന ബുദ്ധമതകേന്ദ്രമായ നാഗാർജുനകൊണ്ട എന്നിവ ഈ നദിയുടെ തീരത്താണ്. അലമാട്ടി, നാഗാർജുനസാഗർ അണക്കെട്ടുകൾ പണിതിട്ടുള്ളത് ഈ നദിയ്ക്ക് കുറുകെയാണ്. വിജയവാഡയാണ് നദീതീരത്തുള്ള ഏറ്റവും വലിയ നഗരം.


Related Questions:

ആനർ, ഗിർന ഏത് നദിയുടെ പ്രധാന പോഷക നദികളാണ്?
പാതാള ഗംഗ എന്നറിയപ്പെടുന്ന നദി ഏത് ?
ഒഡീഷയിലെ ഏറ്റവും വലിയ നദി ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗംഗാ നദി വ്യവസ്ഥയിൽ ഉൾപ്പെടാത്ത ഏത്?
സിന്ധു നദീജല കരാർ ഒപ്പുവെച്ചത് എന്നായിരുന്നു ?