Challenger App

No.1 PSC Learning App

1M+ Downloads
കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2015-ൽ ഭാരത സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി :

Aപ്രധാനമന്ത്രി ഫസൽ ബീമാ യോജന

Bപ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

Cഗംഗ കല്ല്യാൺ യോജന

Dസഞ്ജീവനി

Answer:

B. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

Read Explanation:

കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ

  • 1950 കളുടെ അവസാനത്തോടെ കാർഷികോൽപ്പാദനം നിശ്ചലമായി ഇത് പരിഹരിക്കാൻ ആവിഷ്‌കരിച്ച പദ്ധതികൾ

  • തീവ്രകാർഷിക ജില്ലാ പദ്ധതി (Intensive Agricultural District Programme) (IADP)

  • തീവ്രകാർഷിക പ്രദേശ പദ്ധതി (Intensive Agricultural Programme)

  • ഇന്ത്യയിൽ കാർഷിക വികസനത്തിൽ പ്രാദേശിക തുലനം സൃഷ്ടിക്കുന്നതിനായി കാർഷിക ആസൂത്രണം നടപ്പിലാക്കിയ വർഷം - 1988 

  • 1990-കളിൽ ഉദാരവൽക്കരണ നയത്തിന്റെയും സ്വതന്ത്ര വിപണി സമ്പദ്വ്യവസ്ഥയുടെയും തുടക്കം ഇന്ത്യയുടെ കാർഷിക വികസനത്തിന്റെ ഗതിയെ സ്വാധീനിച്ചു.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (PMKSY)

  • കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2015-ൽ ഭാരത സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി

  • ജലസമ്പത്തിൻ്റെ നയപരമായ ഉപയോഗം മൂലം 'ഒരു കണിക ജലത്തിൽ നിന്ന് കൂടുതൽ വിളവ്’ എന്ന ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്ക്കരിച്ചത്.

National Agriculture Market (e-NAM Scheme)

  • കർഷകർക്ക് ആദായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 2016-ൽ ആരംഭിച്ച പാൻ ഇന്ത്യ ഇലക്ട്രോണിക് Trading portal.

ഫസൽ ബീമാ യോജന (PMFBY)

  • കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ കർഷകർക്ക് നൽകാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY)

  • പ്രധാനമന്ത്രി ഫസൽ ബീമായോജന പ്രകാരം കേരളത്തിൽ നെല്ല് മുഖ്യവിളയായി തിരഞ്ഞെടുത്ത ജില്ലകൾ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട

കർഷകരുടെ ഉന്നമനത്തിനായി ഇന്ത്യൻ ഗവൺമെന്റ് കൊണ്ടുവന്ന പദ്ധതികൾ 

കിസാൻ ക്രെഡിറ്റ് കാർഡ് (KCC)

  • വ്യക്തിഗത അപകട ഇൻഷുറൻസ് സ്കീം (Personal Accident Insurance Scheme (PAIS)

  • ആവശ്യാനുസരണവും സമയബന്ധിതവുമായി കർഷകർക്ക് വായ്‌പ നൽകുന്നതിനുള്ള വായ്‌പ വിതരണ പദ്ധതി കിസാൻ ക്രെഡിറ്റ് കാർഡ്.

  • കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നടപ്പിലാക്കിയ വർഷം 1998

PM-AASHA (Pradhan Mantri Annadata Aay Sanrakshan Abhiyan)

  • കർഷകരുടെ ഉത്പന്നങ്ങൾക്ക് ലാഭകരമായ വില ലഭിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച umbrella scheme.

Jai Kisan Rin Mukti Yojana

  • കാർഷിക കടം എഴുതിത്തള്ളുന്നതിന് Jai Kisan Rin Mukti Yojana ആരംഭിച്ച സംസ്ഥാനം മധ്യപ്രദേശ് .

ഗംഗ കല്ല്യാൺ യോജന

  • കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രഗവൺമെൻ്റ് ആരംഭിച്ച പദ്ധതി 

സഞ്ജീവനി

  • ഔഷധസസ്യങ്ങളുടെ കൃഷിയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യബോർഡ് ആരംഭിച്ച പദ്ധതി

National Mission on Natural Farming (NMNF) 

  • ഇന്ത്യയിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി കർഷകക്ഷേമമന്ത്രാലയം വികസിപ്പിച്ച പോർട്ടൽ

കിസാൻ കി ബാത്ത്

  • കർഷകരെ ബോധവത്കരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൻ്റെ മാതൃകയിൽ ആരംഭിക്കുന്ന പ്രതിമാസ പരിപാടി .

രാഷ്ട്രീയ കാമധേനു ആയോഗ്

  • പശു സംരക്ഷണം ഉൽപാദനക്ഷമത കൂട്ടൽ എന്നിവയ്ക്കും മറ്റ് പശുക്ഷേമ പദ്ധതികൾക്കുമായി പ്രഖ്യാപിച്ച പദ്ധതി

ഓപ്പറേഷൻ കാമധേനു

  • അനധികൃത പശുകടത്ത് തടയാൻ ജമ്മു & കാശ്മീർ പോലീസ് ആരംഭിച്ച പരിശോധന  

രാഷ്ട്രീയ ഗോകുൽ മിഷൻ

  • തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി


Related Questions:

Rabi crops are sown from ..............
ഛത്തീസ്‌ഗഢിന്‍റെ പ്രധാന കാർഷിക വിളയേതാണ് ?

Consider the following statements:

  1. Rubber cultivation in India is confined to Kerala and Karnataka.

  2. Rubber requires high temperature and over 200 cm rainfall

    Choose the correct statement(s)

ഗോതമ്പ് കൃഷിക്ക് താഴെ പറയുന്നവയിൽ ഏത് അവസ്ഥയാണ് (താപനില, മഴ, മണ്ണിന്റെ തരം) നല്ലത് ?
സുവർണനാരു എന്നറിയപ്പെടുന്ന വിള :