Challenger App

No.1 PSC Learning App

1M+ Downloads
18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :

Aസ്നേഹപൂർവ്വം

Bസമാശ്വാസം

Cആരോഗ്യകിരണം

Dആശാധാര

Answer:

C. ആരോഗ്യകിരണം

Read Explanation:

  • ആരോഗ്യകിരണം - 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി
  • സ്നേഹപൂർവ്വം - മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്ന പദ്ധതി.
  • ആശാധാര- രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ ,അരിവാൾ രോഗം ,തലാസീമിയ തുടങ്ങിയവയ്ക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി 
  • സമാശ്വാസം - സംസ്ഥാനത്ത് വൃക്ക തകരാർ മൂലം ഡയാലിസിസിനു വിധേയരാകുന്ന ബി . പി . എൽ കുടുംബങ്ങളിൽപ്പെട്ട രോഗികൾക്ക് പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതി 

Related Questions:

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

സർക്കാർ ആശുപ്രതികളെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച്, ജനസൗഹാർദ്ധ ആശുപ്രതികൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്ത കേരള സർക്കാർ പദ്ധതി ഏത് ?
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

കേരളത്തിലെ മൂന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ നൽകുന്ന സ്കോളർഷിപ്പിന്റെ പേരെന്താണ്?