Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1 മുതൽ 6 വരെ പ്രായമുള്ളവർക്കായി കൊമീനിയസ് നിർദ്ദേശിച്ച വിദ്യാലയം :

Aപ്ലേ സ്കൂൾ

Bവെർണാക്കുലർ സ്കൂൾ

Cലാറ്റിൻ സ്കൂൾ

Dമദർ സ്കൂൾ

Answer:

D. മദർ സ്കൂൾ

Read Explanation:

ജോൺ ആമസ് കൊമെനിയസ് (John Amos Comenius) (1592-1670)

  • കൊമെനിയസിന്റെ ജന്മരാജ്യം - ചെക്കോസ്ലോവാക്യ 

 

  • വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നൂതനാശയങ്ങളെക്കുറിച്ചും, അധ്യാപന തത്ത്വങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്ന ജോൺ ആമസ് കൊമെ നിയസിന്റെ ഗ്രന്ഥം - ഗ്രേറ്റ് ഡാക്ടിക് (Great Didactic)

 

  • കൊമെനിയസിനെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകൻ - ഫ്രാൻസിസ് ബേക്കൺ
  • കൊമെനിയസിന്റെ അധ്യാപന രീതി - പ്രകൃതി തത്വങ്ങളിലധിഷ്ഠിതമായത്

 

  • അധികാര സ്ഥാനത്തുള്ളവർക്കും ഉന്നതകുല ജാതർക്കും മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം എല്ലാവർക്കും ഒരു പോലെ അർഹതപ്പെട്ടതാണെന്നും അത് എല്ലാവർക്കും ലഭ്യമാകേണ്ടതാണെന്നും അഭിപ്രായപ്പെട്ടത് - ജോൺ ആമസ് കൊമെനിയസ് 
  • വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തങ്ങളായി കൊമെനിയസ് എടുത്തു പറയുന്നത് പ്രധാനമായും മൂന്നെണ്ണമാണ് :-

 

    • മനുഷ്യർക്ക് യുക്തിബോധമുളവാക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുക.
    • മനുഷ്യരിൽ സ്വാതന്ത്ര്യാവബോധം വികസിപ്പിക്കാനും സ്വഭാവം രൂപപ്പെടാനുമുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസം നൽകുക.
  •  
    • ദൈവത്തെ അറിയുന്ന രീതിയിൽ ഉള്ള ഭക്തിയുണ്ടാക്കുക.
  • വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നൂതനാശയങ്ങളെക്കുറിച്ചും, അധ്യാപനതത്വങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്ന ജോൺ ആമസ് കൊമനിയസിന്റെ ഗ്രന്ഥം - ഗ്രേറ്റ് ഡൈഡാക്ടിക് (Great Didactic)

 

  • കൊമെനിയസിനെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകൻ - ഫ്രാൻസിസ് ബേക്കൺ

 

  • ഒരു വ്യക്തിയുടെ മനസ്സ് പവിത്രവും നിഷ്കളങ്കവുമായിരിക്കുന്ന ബാല്യകാലത്തു തന്നെ വിദ്യാഭ്യാസം ആരംഭിക്കണമെന്നഭിപ്രായപ്പെട്ടത് - ജോൺ ആമസ് കൊമെനിയസ്

 

  • പഠിക്കുന്ന കാര്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ കുട്ടികളെ പഠിപ്പിക്കുക എന്നഭിപ്രായപ്പെട്ടത് - ജോൺ ആമസ് കൊമെനിയസ്
  • കൊമെനിയസ് ലത്തീൻ വ്യാകരണ സ്കൂളിൽ ഉൾപ്പെടുത്തിയ ഭാഷകൾ :-
    • മാതൃഭാഷ
    • ലാറ്റിൻ
    • ഗ്രീക്ക്
    • ഹിബ്രു

 

  • ലത്തീൻ വ്യാകരണ വിദ്യാലയത്തിൽ ഉൾപ്പെടുത്തിയിരുന്ന ആറ് വിഷയങ്ങൾ :-
    • വ്യാകരണം
    • അലങ്കാര ശാസ്ത്രം
    • ദർശനം
    • യുക്തിവാദം
    • നീതിശാസ്ത്രം
    • ഗണിതം

 

  • കൊമെനിയസ് കുട്ടികളെ പഠിപ്പിക്കരുതെന്ന് അനുശാസിക്കുന്ന കൃതികൾ :-
    • Plautus
    • Ovid
    • Terence
    • Cicero

 

നല്ല വിദ്യാഭ്യാസത്തിന്റെ മൂന്നു താക്കോലുകൾ

  1. നല്ല ഗുരുക്കന്മാർ
  2. നല്ല പാഠപുസ്തകങ്ങൾ
  3. നല്ല പഠനരീതികൾ

Related Questions:

നവജാത ശിശുവിൻ്റെ മനസ്സ് വെള്ളക്കടലാസ്സു പോലെയാണെന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ :
പൊതു വിദ്യാഭ്യാസത്തേക്കാൾ സ്വകാര്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ ദാർശനികൻ :
If I am the head of a school, I shall begin a scheme of frequent but time bound tests so that
വിദ്യാലയത്തിൽ നിരന്തരമായി മോഷണം നടത്തുന്ന കുട്ടിയെ സ്കൂളിൽ നിന്ന് പുറ ത്താക്കണമെന്ന് പി.ടി.എ. ആലോചിച്ച പ്പോൾ അവന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി ശിക്ഷനൽകാതെ, നീതിയും സമത്വവും പരിഗണിച്ച് തുടർ പഠനത്തിന് അവസരം നൽകി. അധ്യാപകന്റെ ഈ പ്രവൃത്തി കോൾബർഗിന്റെ ഏത് നൈതിക വികാസ ഘട്ടവുമായി (moral development) ബന്ധപ്പെട്ടിരിക്കുന്നു ?
യൂണിറ്റിന്റെ വിനിമയത്തിനുശേഷം എന്തൊക്കെ പഠന നേട്ടങ്ങൾ കൈവരിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ ഏത് ?