Aകാൽസ്യം ഒക്സൈഡ്
Bകാൽസ്യം സൾഫർ
Cകാൽസ്യം കാർബണേറ്റ്
Dകാൽസ്യം ക്ളിസിഫെറോൾ
Answer:
C. കാൽസ്യം കാർബണേറ്റ്
Read Explanation:
കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നത്
കോറലുകളുടെ സ്രവമായ കാൽസ്യം കാർബണേറ്റാണ് പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത്
പവിഴപ്പുറ്റുകൾ രൂപമെടുക്കുന്നതിനു നൂറു കണക്കിന് വർഷങ്ങളെടുക്കും
കടൽ നിരപ്പിനു മുകളിൽ ഉയർന്നു നിൽക്കുന്ന പർവ്വത തലപ്പുകളിൽ പവിഴപ്പുറ്റുകൾ വളർന്നാണ് പവിഴദ്വീപുകൾ രൂപപ്പെടുന്നത്
ജീവനുള്ള കോറൽ പോളിപ്പുകൾ ഓറഞ്ച്,മഞ്ഞ,പച്ച എന്നിങ്ങനെ വിവിധ വർണങ്ങളിൽ കാണപ്പെടുന്നു.
വിവിധയിനം മൽസ്യങ്ങളുടെയും സമുദ്ര ജീവികളുടെയും ആവാസ കേന്ദ്രമാണ് പവിഴ പുറ്റുകൾ
ഉഷ്ണമേഖലയിൽ തീരത്തോട് ചേർന്ന് തെളിഞ്ഞ ജലമുള്ള താരതമ്യേന ആഴം കുറഞ്ഞ കടലുകളിലാണിവ വളരുന്നത്.
ഇന്ത്യയിൽ ലക്ഷദ്വീപിലെ കൂടാതെ ഗുജറാത്തിലെ റൺ ഓഫ് കച് ,തമിഴ്നാട്ടിലെ ഗൾഫ് ഓഫ് മാന്നാർ ആൻഡമാൻ നികോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പൊതുവെ കാണപ്പെടുന്നത്