Challenger App

No.1 PSC Learning App

1M+ Downloads
' വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക ' എന്ന മുദ്രാവാക്യം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകുറിച്യ കലാപം

Bചാന്നാർ ലഹള

Cഅഞ്ചുതെങ്ങ് കലാപം

Dആറ്റിങ്ങൽ കലാപം

Answer:

A. കുറിച്യ കലാപം

Read Explanation:

കുറിച്യ കലാപം

  • കുറിച്യർ കലാപം നടന്ന വർഷം - 1812

കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ:

    1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്
    2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
    3. നികുതി നൽകാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തത്
  • കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
  • കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8
  • കുറിച്യ കലാപം അടിച്ചമർത്തിയ തലശേരി സബ് കളക്ടർ - ടി.എച് ബേബർ

Related Questions:

1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?
"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?
മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?
"ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?
"പോവെർട്ടി & അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന പുസ്തകം എഴുതിയതാര് ?