App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരം അറിയപ്പെടുന്നത് ?

Aഅഭിപ്രേരണ

Bബുദ്ധി

Cഅഭിരുചി

Dവ്യക്തിത്വം

Answer:

C. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

കുട്ടികളിൽ അഭിപ്രേരണ ഉണ്ടാക്കാൻ സഹായകം അല്ലാത്ത പ്രവർത്തനം ഏത്?
പിയാഷെ (Piaget) യുടെ സിദ്ധാന്ത പ്രകാരം നിലവിലുള്ള 'സ്കിമ' (Schema) ഉപയോഗിച്ച് പുതിയ സാഹചര്യത്തെ ഉൾക്കൊള്ളുന്ന പ്രക്രിയയാണ്.
ഒരു പഠന സന്ദർഭത്തിൽ ലഭിച്ച അറിവും നൈപുണ്യവും അടുത്ത പഠന സന്ദർഭത്തിൽ സഹായകമാകുന്നു. ഇത് രണ്ടും തുടർന്നു മൂന്നാമത്തെ പഠന സന്ദർഭത്തിൽ ശേഷി വികസനത്തെ സഹായിക്കുന്നു. ഇത്തരം തുടർച്ചയായ പഠന സംക്രമണം അറിയപ്പെടുന്നത്?
ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം എന്ത് ?
ടെർമിനൽ ഫീഡ്ബാക്ക് എന്നത് പഠനത്തെ സംബന്ധിച്ച പഠിതാവിന് നൽകുന്നത് ?