വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?
Aഒരണ സമരം
Bഅമരാവതി സമരം
Cവിമോചന സമരം
Dപ്ലാച്ചിമടസമരം
Answer:
A. ഒരണ സമരം
Read Explanation:
ഒരണ സമരം
ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ കെ എസ് യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭം.
ഒരണ(ആറു പൈസ)യായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച സർക്കാർ നടപടിയെ തുടർന്നാണ് ആലപ്പുഴ ജില്ലയിൽ സമരം ആരംഭിച്ചത്.
കെ.എസ്.യു വിൻറെ നേതൃത്വത്തിൽ വയലാർ രവി, എ കെ ആൻറണി എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്
സമരത്തെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.
ഇതിനെ തുടർന്ന് കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു.
ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു