Challenger App

No.1 PSC Learning App

1M+ Downloads

സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത മാസ്സ് വാതകത്തിൻ്റെ മർദ്ദവും വ്യാപ്തവും സൂചി പ്പിക്കുന്ന ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.ഈ പട്ടിക ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

മർദ്ദം

വ്യാപ്തം

2 ബാർ

50ലിറ്റർ

1 ബാർ

100 ലിറ്റർ

5ബാർ

20 ലിറ്റർ

Aബോയിൽ നിയമം

Bചാൾസ് നിയമം

Cഅവഗാഡ്രോ നിയമം

Dഗേ ലുസാക് നിയമം

Answer:

A. ബോയിൽ നിയമം

Read Explanation:

  • ബോയിൽ നിയമം അനുസരിച്ച്, സ്ഥിരോഷ്മാവിൽ (Constant Temperature) ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ മർദ്ദവും ($P$) വ്യാപ്തവും ($V$) പരസ്പരം വിപരീതാനുപാതത്തിലായിരിക്കും (Inversely Proportional). അതായത്, മർദ്ദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു, മർദ്ദം കുറയുമ്പോൾ വ്യാപ്തം കൂടുന്നു.

  • ചാൾസ് നിയമം (Charles's Law): ഇവിടെ മർദ്ദം സ്ഥിരമായിരിക്കും. വ്യാപ്തവും താപനിലയും നേർാനുപാതത്തിലായിരിക്കും (V x T).

  • അവഗാഡ്രോ നിയമം (Avogadro's Law): സ്ഥിര ഊഷ്‌മാവിലും മർദ്ദത്തിലും വാതകത്തിന്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും നേർാനുപാതത്തിലായിരിക്കും (Vox n).

  • ഗേ ലൂസാക് നിയമം (Gay-Lussac's Law): ഇവിടെ വ്യാപ്തം സ്ഥിരമായിരിക്കും. മർദ്ദവും താപനിലയും നേർാനുപാതത്തിലായിരിക്കും (P x T).


Related Questions:

'താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും'. ഈ പ്രസ്‌താവന ഏത് വാതക നിയമവുമായി ബന്ധപ്പെട്ടതാണ്?
ഒരു വാതകത്തിൻ്റെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമം
ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായു കുമിള മുകളിലേക്ക് വരും തോറും എന്ത് സംഭവിക്കുന്നു ?
താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് വാതകങ്ങൾ ചാൾസിൻ്റെ നിയമം അനുസരിക്കുന്നത് ?

ചുവടെയുള്ള ഗ്രാഫ് പ്രതിനിധീകരിക്കുന്ന വാതക നിയമം ഏതാണ്?

Screenshot 2025-11-19 205207.png