App Logo

No.1 PSC Learning App

1M+ Downloads
തഞ്ചാവ്വൂർ നാൽവർ ആരുടെ സദസ്സിലെ വിദ്വാൻമാരായിരുന്നു ?

Aപർവ്വതിഭായ്

Bസേതുലക്ഷ്മിഭായ്

Cസ്വാതിതിരുനാൾ

Dഅനിഴംതിരുനാൾ മാർത്താണ്ഡവർമ്മ

Answer:

C. സ്വാതിതിരുനാൾ

Read Explanation:

തഞ്ചാവൂർ നാൽവർ (Thanjavur Quartet)

"തഞ്ചാവൂർ നാൽവർ " എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞർ :

  1. വടിവേലു
  2. ചിന്നയ്യ
  3. പൊന്നയ്യ 
  4. ശിവാനന്ദൻ
  • പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കർണ്ണാടകസംഗീത രചയിതാക്കളായ  നാല് സഹോദരന്മാർ
  • ഇവർ തഞ്ചാവൂർ ക്വാർട്ടറ്റ് എന്നും അറിയപ്പെടുന്നു.
  • ഇവർ ഭരതനാട്യത്തിന്റെയും കർണാടക സംഗീതത്തിന്റെയും വികാസത്തിന് സംഭാവനകൾ നൽകി.
  • ആദ്യം തഞ്ചാവൂരിലെ മറാത്ത രാജാവ് സെർഫോജി രണ്ടാമന്റെ സംഗീതസഭയിലായിരുന്നു ഇവർ പ്രവർത്തിച്ചത്.
  • പിന്നീട്, തിരുവിതാംകൂറിലെത്തി സ്വാതി തിരുനാളിന്റെ സംഗീതസഭയുടെ ഭാഗമായി.
  • രാജാവ് ഇവരിൽ വടിവേലു പിള്ളയെ കൊട്ടാര സംഗീതജ്ഞനായി നിയമിച്ചു.
  • വടിവേലു മഹാരാജ സ്വാതി തിരുനാളിനൊപ്പം മോഹിനിയാട്ടത്തിൻ്റെ പുനരുദ്ധാരണത്തിന് കാരണമാവുകയും ചെയ്തു

Related Questions:

കൊച്ചി രാജ്യത്തെ അവസാന രാജാവ് ആരാണ് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന  ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാമാണ് ?

1.അടിമകളുടെ മക്കള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് 'ഊഴിയം' (കൂലിയില്ലാതെ ജോലി ചെയ്യുന്നത്) നിര്‍ത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി.

2.കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായത് ഇദ്ദേഹത്തിൻറെ ഭരണകാലഘട്ടത്തിൽ ആണ്.

3.1780 ല്‍ ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട മ്യൂസിയമാണ് 'നേപ്പിയർ മ്യൂസിയം'.

4.ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി.

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്നവർഷം ?
Who proclaimed himself as ‘The Prince of Neyyattinkara’ in the official documents of Travancore,before becoming the ruler of Travancore?
നീതിന്യായ നിർവ്വഹണത്തിന് വേണ്ടിയുള്ള കോടതിയായ ഇൻസുവാഫ് കച്ചേരി സ്ഥാപിച്ച ദിവാൻ ആര് ?