Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി ?

Aറാണി ലക്ഷ്മി ഭായ്

Bറാണി ഗൗരി പാർവതിഭായ്

Cബാലരാമവർമ്മ

Dശ്രീചിത്തിരതിരുനാൾ

Answer:

B. റാണി ഗൗരി പാർവതിഭായ്

Read Explanation:

റാണി ഗൗരി പാർവതിഭായ് (1815 -1829)

  • റിജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ രണ്ടാമത്തെ വ്യക്തി
  • തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ്
  • ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ പ്രവർത്തനം ആരംഭിച്ചത്‌ റാണിയുടെ കാലഘട്ടത്തിലാണ് 

  • വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കി.
  • ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച റാണി
  • തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കി
  • തിരുവിതാംകൂറില്‍ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കി.
  •  സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ചു. 

  • വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ ജലപാതയായ പാർവതി പുത്തനാർ നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി 
  • സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ അണിയാനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ റാണി.

  • 1821ൽ കോട്ടയത്ത് CMS പ്രസ്സ് സ്ഥാപിതമായപ്പോഴുള്ള ഭരണാധികാരി 

Related Questions:

തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത് ?
"Trippadidhanam' of Marthanda Varma was in the year :
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി?
തിരുവിതാംകൂറിൽ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചത് :

താഴെപ്പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. അദ്ദേഹം ഫ്രഞ്ചുകാരുമായി നടത്തിയ യുദ്ധമാണ് കുളച്ചൽ യുദ്ധം
  2. അദ്ദേഹം ആധുനിക തിരുവിതാംകൂറിന്റെ ശില്പിയാണ്
  3. പതിവുകണക്ക് എന്ന ബഡ്‌ജറ്റ് പദ്ധതിയ്ക്ക് രൂപം നൽകി.
  4. തൃശ്ശൂർ പൂരത്തിൻ്റെ അമരക്കാരനായി അറിയപ്പെട്ടു.