ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയ വർഷം ?
A1922
B1921
C1920
D1953
Answer:
B. 1921
Read Explanation:
ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം ഹാരപ്പ (1921)
സിന്ധു നദീതട സംസ്കാരങ്ങളിൽ ആദ്യമായി ഉത്ഖനനം നടന്നത് 'രവി' നദീതീര പട്ടണമായ ഹാരപ്പയിലായിരുന്നു.
അതുകൊണ്ട് സിന്ധു നദീതട സംസ്കാരം ഹാരപ്പൻ സംസ്കാരം എന്നും അറിയപ്പെടുന്നു .
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനായ ദയാറാം സാഹ്നിയുടെ നേതൃത്വത്തിൽ 1921ലായിരുന്നു ഈ ഉത്ഖനന പ്രവർത്തനങ്ങൾ തുടങ്ങി
രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം മോഹൻജൊദാരോ (1922)