Challenger App

No.1 PSC Learning App

1M+ Downloads
പഠനത്തിലൂടെ നേടിയ ആശയങ്ങളും ധാരണകളും സ്വയം വിമർശാനാത്മകമായി പരിശോധിക്കുകയും മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു വിലയിരുത്തൽ രീതി ഉണ്ട്. ഇത് അറിയപ്പെടുന്നത് ?

Aസ്വയം വിലയിരുത്തൽ

Bവിലയിരുത്തൽ തന്നെ പഠനം

Cപഠനത്തെ വിലയിരുത്തൽ

Dപഠനത്തിനായുള്ള വിലയിരുത്തൽ

Answer:

B. വിലയിരുത്തൽ തന്നെ പഠനം

Read Explanation:

വിലയിരുത്തൽ പ്രക്രിയകൾ

  1. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
  2. വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
  3. പഠനത്തെ വിലയിരുത്തൽ (Assessment of learning) 

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 

 

പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  • ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ
  • വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്

 

പഠനത്തെ വിലയിരുത്തൽ (Assessment of learning) 

  • ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ
  • പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)

Related Questions:

സഹകരണ പഠനം അഥവാ പങ്കാളിത്ത പഠനം എന്ന ബോധന മാതൃക വികസിപ്പിച്ചവരാണ് ?
പരിസ്ഥിതിയെ നന്നായി മനസ്സിലാക്കാനും പരിസ്ഥിതിയിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും പരിസ്ഥിതിയിന്മേൽ എങ്ങനെ നിയന്ത്രണം കൈവരിക്കാൻ സാധിക്കുമെന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാനും വിദ്യാഭ്യാസം കൊണ്ട് കുട്ടികൾക്ക് സാധിക്കണം എന്ന് പ്രതിപാദിക്കുന്ന വിദ്യാഭ്യാസ ദർശനം ഏത് ?
കൂട്ടിലടയ്ക്കപ്പെട്ട എലി യാദൃശ്ചികമായി ഒരു ലിവറിൽ തൊട്ടപ്പോൾ ഭക്ഷണം ലഭിച്ചു. ക്രമേണ ലിവർ അമർത്തി ഭക്ഷണം സമ്പാദിക്കുന്ന വിദ്യ എലി പഠിച്ചു. ഇത് എന്തിനു ഉദാഹരണമാണ്?
കേരളത്തിലെ പ്രളയം എന്ന ആശയം എല്ലാ കുട്ടികളിലും എത്തിക്കുന്നതിനായി താഴെപ്പറയുന്ന ഏതു പ്രവർത്തനമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?
Which among the following is NOT a function of SCERT?