Challenger App

No.1 PSC Learning App

1M+ Downloads
കുഞ്ഞുങ്ങളെ സംബന്ധിച്ച് പ്രവൃത്തിയും കളിയും തമ്മിൽ വ്യത്യാസമില്ല. കുഞ്ഞിനെ സംബന്ധിച്ച് എന്തും കളിയാണ്. പ്രീ- സ്കൂൾ വിദ്യാഭ്യാസത്തിന് ദിശാബോധം നൽകുന്ന ഈ വാക്കുകൾ ആരുടേതാണ് ?

Aടാഗോർ

Bനെഹ്റു

Cഗാന്ധിജി

Dജിദു കൃഷ്ണമൂർത്തി

Answer:

C. ഗാന്ധിജി

Read Explanation:

മഹാത്മാഗാന്ധി (1869- 1948)

  • ഗാന്ധിജിയുടെ അഭിപ്രായത്തിൽ കുട്ടിയിൽ അടിച്ചേൽപ്പിക്കേണ്ടതല്ലാത്തതും സ്വന്തം ചുറ്റുപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും സ്വയം പഠിക്കാനും സ്വതന്ത്രമായി വളരാനും അവനെ സന്നദ്ധനാക്കാൻ കഴിയുന്നതും ആയിരിക്കണം - വിദ്യാഭ്യാസം 

 

  • വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായി ഗാന്ധിജി പറയുന്നത് - തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യം, സ്വാശ്രയശീലം, ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസം
  • ഗാന്ധിജി വിഭാവനം ചെയ്യുന്നത് - പ്രവർത്തനങ്ങളിലൂടെയുള്ള വിദ്യാഭ്യാസം

 

  • ഒരു കൈത്തൊഴിലിലൂടെയായിരിക്കണം എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടത് എന്നത് ആരുടെ വിദ്യാഭ്യാസ ദർശനമായിരുന്നു - മഹാത്മാഗാന്ധി

 

  • കൈത്തൊഴിൽ പരിശീലനം നൽകുന്നതിലൂടെ ഒരു കുട്ടിക്ക് ലഭിക്കുന്ന ഗുണങ്ങൾ - ശരീരവും മനസും ഏകോപിപ്പിച്ച് കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്നു. 

 

  • ഗാന്ധിജിയുടെ അഭിപ്രായത്തിൽ വിദ്യാലയങ്ങളിൽ അവലംബിക്കേണ്ട ബോധനരീതി - ബോധനരീതി പരീക്ഷണങ്ങളിലും പ്രവർത്തനങ്ങളിലും അധിഷ്ഠിതമായിരിക്കണം 

 

നാം ഇന്നുവരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകളും കുത്തി ചെലുത്തുന്നതിലാണ് നമ്മുടെ ശക്തിയെല്ലാം കേന്ദ്രീകരിച്ചത്. അവരുടെ മനസ്സിന് പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരിക്കലും വിചാരിച്ചിട്ടില്ല" - ഗാന്ധിജി

 

ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനങ്ങൾ

  • വിദ്യാഭ്യാസം എന്ന തു കൊണ്ട് ഗാന്ധിജി അർത്ഥമാക്കുന്നത് മനസ്സ്, ശരീരം, ആത്മാവ്  എന്നിവയിലെ എല്ലാ നന്മകളുടെയും പരിപൂർണ്ണ പ്രകാശനമാണ്. അല്ലാതെ, കേവലമായ അക്ഷരാഭ്യാസമല്ല.

 

  • ആത്മസാക്ഷാൽക്കാരമാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം.

 

  • നന്മ-തിന്മകളെ വേർതിരിച്ചറിയാൻ പ്രാപ്തനാക്കാത്ത വിദ്യാഭ്യാസം നിഷ്പ്രയോജനമാണ്.

 

  • ഗ്രാമത്തിലെ ദരിദ്രന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതാവണം വിദ്യാഭ്യാസം.
  • ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമന്വയത്തിലൂടെ സമ്പൂർണ വികാസം സാധ്യമാക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

 

  • വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാവണം

 

  • വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള പോംവഴി അതിനെ സ്വാശ്രയമാക്കലാണ്. കുട്ടികൾക്ക് പ്രതിഫലം ലഭിക്കുന്ന ഭാഗിക തൊഴിൽ കൂടി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.

 

  • വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭാഗിക തൊഴിൽ കൂടി നിർബന്ധമാക്കുന്നത് കേവലം വിദ്യാഭ്യാസത്തിനു വേണ്ട പണമുണ്ടാക്കാനല്ല. തൊഴിൽ ചെയ്യുന്നത് വ്യക്തിത്വപരിശീലനം കൂടിയായിട്ടാണ് ഗാന്ധിജി വിഭാവനം ചെയ്തത്.
  • ഭാവി ജീവിതത്തിനുതകുന്ന തൊഴിൽ പരിശീലനവും വിദ്യാഭ്യാസ പദ്ധതിയിലുണ്ടാവണം.

 

  • സ്വയം പര്യാപ്ത ഗ്രാമങ്ങൾ എന്ന സ്വപ്നം സാക്ഷാൽകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നാം ആരംഭിക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെയാവണം.

 

  • പരിസ്ഥിതിബന്ധിതമാവണം വിദ്യാഭ്യാസം.

 

  • ഭാഷയും സാഹിത്യവും പഠിക്കണം - എന്നാൽ മാതൃഭാഷയെ വിസ്മരിക്കരുത്.

Related Questions:

What term did Piaget use to describe the process of adjusting existing knowledge to incorporate new information?
ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ഫെമിന ടീച്ചർ എപ്പോഴും ഗ്രൂപ്പ് പ്രവർത്തന ങ്ങൾക്ക് അവസരം നൽകുന്നു. ഇതുവഴി അവരുടെ അഭിപ്രായങ്ങൾ വയ്ക്കുന്നതിനും സംവാദങ്ങളിൽ ഏർപ്പെടു ന്നതിനും സാധിക്കുന്നു. ഈ തന്ത്ര ത്തിലൂടെ കുട്ടികളിൽ വികസിക്കുന്നത് :
ഒരു വിദ്യാർത്ഥി നിങ്ങളുടെ വീട്ടിൽ വരുകയും അവന്റെ പ്രശ്നങ്ങളും വിഷമങ്ങളും നിങ്ങളോടു പറയുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കും?
Dalton plan was developed by
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജോൺ ഡ്വെയ് യുടെ വിദ്യാഭ്യാസ കൃതികളിൽ ഉൾപെടാത്തത് ഏത്?