App Logo

No.1 PSC Learning App

1M+ Downloads
മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു ഇത് ഏത് തരം സംയോജകമായ തന്ത്രമാണ് ?

Aഅനുപൂരണം

Bതാദാത്മീകരണം

Cഉദാത്തീകരണം

Dദമനം

Answer:

C. ഉദാത്തീകരണം

Read Explanation:

  • സാമൂഹികാംഗീകാരമുള്ള പ്രവർത്തനങ്ങളിലൂടെ തന്റെ മനസംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ശൈലിയാണ് ഉദാത്തീകരണം.
  • അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹ്യഅംഗീകാരമുള്ള പാതയിലേക്ക് തിരിച്ചു വിടുന്ന പ്രക്രിയയാണ് ഉദാത്തീകരണം
  • സ്നേഹിച്ച കാമുകി മറ്റൊരുത്തനുമായി വിവാഹിതനായെന്ന വിവരമറിഞ്ഞപ്പോൾ തകർന്ന മനസ്സിന് സാന്ത്വനം പകർന്ന് പ്രണയകാവ്യങ്ങളുരുവിടുന്ന കാമുകന്മാർ, തന്റെ സഹപാഠിയോടുള്ള ദേഷ്യം അടുത്ത പരീക്ഷയിൽ അവനേക്കാൾ നന്നായി മാർക്ക് നേടി തീർക്കണമെന്ന് കരുതുന്ന വിദ്യാർത്ഥികൾ ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.

Related Questions:

സോനാ തൻ്റെ പോരായ്മകളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുന്നു. സോന പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?
ബ്ലൂ പ്രിന്റ് ഉപയോഗിക്കുന്ന ശോധക രീതി ?
റിഫ്ലക്ടീവ് നിരീക്ഷണം, അബ്സ്ട്രാക് കോൺസെപ്റ്റ് ലൈസേഷൻ എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ആര് ?
ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനേയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ ലീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരെന്താണ് ?
ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഡയറിയിൽ രേഖപ്പെടുത്താൻ നിഷ്കർഷിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന രീതി :