Challenger App

No.1 PSC Learning App

1M+ Downloads

ടൗൺഷെൻഡ് നിയമങ്ങളിലൂടെ ബ്രിട്ടീഷ് ഗവൺമെന്റ് ഇവയിൽ ഏതെല്ലാം വസ്തുകളുടെ ഇറക്കുമതി തീരുവയാണ് അമേരിക്കൻ കോളനികളിൽ വർദ്ധിപ്പിച്ചത് ?

  1. കണ്ണാടി
  2. കടലാസ്
  3. ഈയം
  4. തേയില
  5. ചായം

    Ai, ii എന്നിവ

    Bഇവയെല്ലാം

    Civ, v എന്നിവ

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ടൗൺഷെൻഡ് നിയമങ്ങൾ

    • 1767-ൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ നിയമങ്ങളുടെ ഒരു പരമ്പരയാണ് ടൗൺഷെൻഡ് നിയമങ്ങൾ
    • അക്കാലത്ത് ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായിരുന്ന ചാൾസ് ടൗൺഷെൻഡിൻ്റെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്.
    • അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് അധികാരം ഉറപ്പിക്കുന്നതിനും കൊളോണിയൽ ഗവർണർമാരുടെയും ജഡ്ജിമാരുടെയും ശമ്പളം നൽകാൻ സഹായിക്കുന്നതിന് വരുമാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
    • ഈ നിയമപരമ്പരകളിലൂടെ കണ്ണാടി , കടലാസ് , ഈയം , തേയില,ചായം എന്നിവയുടെ ഇറക്കുമതി തീരുവ കൂട്ടി
    • അമേരിക്കൻ കോളനികളും ബ്രിട്ടീഷ് ഗവൺമെൻ്റും തമ്മിലുള്ള ബന്ധം വഷളാകുന്നതിൽ ഈ നിയമം സുപ്രധാന പങ്ക് വഹിച്ചു
    • ഇതിന്റെ പരിണിത ഫലം ,1770-ലെ ബോസ്റ്റൺ കൂട്ടക്കൊല പോലുള്ള സംഭവങ്ങളായി മാറുകയും ,ആത്യന്തികമായി 1775-ൽ അമേരിക്കൻ വിപ്ലവം  പൊട്ടിപ്പുറപ്പെടുന്നതിലേക്കും നയിച്ചു.

    Related Questions:

    SEVEN YEARS WAR ന്റെ കാലഘട്ടം?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ്?
    അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് കോളനി?
    The Townshend laws were imposed by the British in American colonies in the year of ?
    വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളം ആയും കോളനികളെ കണക്കാക്കിയ ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പിലാക്കിയ നിയമം അറിയപ്പെടുന്നത് എന്ത് പേരിലാണ്?