Challenger App

No.1 PSC Learning App

1M+ Downloads
ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ ഒരു കുട്ടി അനുസരണ സ്വഭാവം കാണിക്കുന്നു. കോള്‍ബര്‍ഗിന്റെ നൈതിക വികാസ സിദ്ധാന്തമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്നത് ?

Aപ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം

Bയാഥാസ്ഥിതിക സദാചാരഘട്ടം

Cയാഥാസ്ഥിതികാനന്തര സദാചാരഘട്ടം

Dഇവയൊന്നുമല്ല

Answer:

A. പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം

Read Explanation:

യാഥാസ്ഥിതിക പൂര്‍വഘട്ടം/ പ്രാഗ് യാഥാസ്ഥിതി

  1. ശിക്ഷയും അനുസരണവും  ( ഇവിടെ കുട്ടി ശിക്ഷ പേടിച്ചാണ് അനുസരിക്കുക. ടേയ് നല്ല തല്ലുകിട്ടുമേ എന്നു പറഞ്ഞാല്‍ മതി ചെയ്തിരിക്കും)
  2. സംതൃപ്തിദായകത്വം/പ്രായോഗികമായ ആപേക്ഷികത്വം ( ഭാവിയിലെ ആനൂകൂല്യം പ്രതീക്ഷിച്ച്, അല്ലെങ്കില്‍ ആവശ്യം തൃപ്തിപ്പെടുത്താനായി നിയമങ്ങള്‍ പാലിക്കും. മോളെ ചേച്ചിക്ക് ഈ ബുക്കൊന്നു കൊണ്ടുകൊടുത്താല്‍ ഒരു മിഠായി തരാം എന്നു കേള്‍ക്കുമ്പോള്‍ മിഠായി പ്രതീക്ഷിച്ച് അനുസരിക്കുന്നു)

Related Questions:

വീട്ടിലെ മാലിന്യങ്ങൾ അയലത്തെ പുരയിടത്തിലേക്ക് വലിച്ചെറിയുന്ന സഹോദരിയോട് അമൻ പറഞ്ഞു, "ഇത് ശരിയല്ല, നമ്മുടെ വേസ്റ്റുകൾ നമ്മൾതന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യണം. അതാണ് ശരിയായ രീതി". അമൻ്റെ ഈ നീതിബോധം കോൾബർഗ്ഗിന്റെ ഏത് നൈതിക വികാസ ഘട്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് ......... ?
വൈജ്ഞാനിക വികാസത്ത സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷ വേണ്ടത്ര പ്രാധാന്യം നൽകാതെ പോയതായി വിമർശനമുയർന്ന ഘടകം ഏത് ?
സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് :
ശരിയായ ഭാഷാ വികസന ക്രമം തിരഞ്ഞെടുക്കുക ?