Challenger App

No.1 PSC Learning App

1M+ Downloads
13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, --- എന്ന സംഖ്യ കൂടി കൂട്ടുന്നു.

A5

B8

C10

D2

Answer:

C. 10

Read Explanation:

പ്രധാനഗ്രൂപ്പ് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ കണ്ടെത്തുന്ന വിധം:

  • 1-ഉം 2-ഉം ഗ്രൂപ്പുകളിലെ മൂലകങ്ങളിൽ, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.

  • 13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നു.

Note:

  • പീരിയോഡിക് ടേബിളിൽ രണ്ടാം ഗ്രൂപ്പ് കഴിഞ്ഞ്, സംക്രമണ മൂലകങ്ങളുടെ 10 ഗ്രൂപ്പുകൾക്ക് ശേഷമാണ്, പതിമൂന്നാം ഗ്രൂപ്പ് മുതലുള്ള മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത്. അതിനാലാണ്, ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നത്.


Related Questions:

വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് സംക്രമണ ലോഹങ്ങൾ എന്ന് വിളിക്കുന്നത് ?

മെൻഡലിയേഫ് പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സമാന ഗുണമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി മൂലകങ്ങളെ വർഗീകരിച്ചു. ഇത് രസതന്ത്ര പഠനം എളുപ്പമാക്കി
  2. ചില മൂലകങ്ങൾ അറ്റോമിക മാസ്സുകളുടെ ആരോഹണ ക്രമം കൃത്യമായി പാലിച്ചില്ല. ഇതിനു കാരണം അറ്റോമിക മാസ് നിർണ്ണയത്തിലെ അപാകതയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
  3. ചില മൂലകങ്ങൾ അറ്റോമിക മാസ്സുകളുടെ ആരോഹണ ക്രമം കൃത്യമായി പാലിച്ചില്ല. ഇതിനു കാരണം അറ്റോമിക മാസ് നിർണ്ണയത്തിലെ അപാകതയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
  4. 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി
    ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ് :
    ഗ്രൂപ്പ് 18 മൂലക കുടുംബത്തിന്റെ പേര്