App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമങ്ങളിലെ ജനവാസമുള്ള ഗ്രാമപ്രദേശങ്ങളിൽ വീടുകൾ കൈവശം വയ്ക്കുന്ന വില്ലേജ് ഹൗസ് ഉടമകൾക്ക് അവകാശങ്ങളുടെ രേഖ നൽകുന്നതിനും, വസ്തു ഉടമകൾക്ക് പ്രോപ്പർട്ടി കാർഡുകൾ നൽകുന്നതിനുമായി 2020-ൽ ആരംഭിച്ച കേന്ദ്ര മേഖലാ പദ്ധതി.

Aസ്വാമിത്വ

Bരാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ

Cഗ്രാമപഞ്ചായത്ത് വികസന പദ്ധതി

Dഇ-പഞ്ചായത്ത്

Answer:

A. സ്വാമിത്വ

Read Explanation:

സ്വാമിത്വ:

  • ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ലാൻഡ് പാഴ്സലുകൾ, മാപ്പിംഗ് ചെയ്തും, ഗ്രാമത്തിലെ വീട്ടുടമകൾക്ക് നിയമപരമായ ഉടമസ്ഥാവകാശ കാർഡുകൾ (പ്രോപ്പർട്ടി കാർഡുകൾ) നൽകുകയും ചെയ്യുന്നു.
  • 'അവകാശങ്ങളുടെ രേഖ' നൽകിക്കൊണ്ട്, ഗ്രാമീണ ജനവാസമുള്ള ("അബാദി") പ്രദേശങ്ങളിൽ, സ്വത്തിന്റെ വ്യക്തമായ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള ഒരു നവീകരണ നടപടിയാണ് സ്വാമിത്വ പദ്ധതി.

 

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ:

         ഇന്ത്യയിലുടനീളമുള്ള പഞ്ചായത്തീരാജ് സംവിധാനം, ഗ്രാമപ്രദേശങ്ങളിൽ വികസിപ്പിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനുമായി നിർദ്ദേശിക്കപ്പെട്ട, ഒരു അതുല്യമായ പദ്ധതിയാണ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ.

 

ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP):

  • ഗ്രാമത്തിലെ കമ്മ്യൂണിറ്റി അംഗങ്ങളുടെ വികേന്ദ്രീകൃത ആസൂത്രണം സുഗമമാക്കാൻ, GPDP പ്രക്രിയ സഹായിക്കുന്നു.
  • ബന്ധപ്പെട്ട എല്ലാ കേന്ദ്ര മന്ത്രാലയങ്ങളുടെയും / വകുപ്പുകളുടെയും സ്കീമുകളുമായി പൂർണ്ണമായി സംയോജിപ്പിച്ചു കൊണ്ട്; സമഗ്ര പങ്കാളിത്തം, GPDP ആസൂത്രണ പ്രക്രിയ നൽകുന്നു.

 

ഇ-പഞ്ചായത്ത്:

  • പഞ്ചായത്ത് പ്രവർത്തനത്തിന്റെ വിവിധ വശങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി, ലളിതമായ ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷനായ, eGramSwaraj ആരംഭിച്ചു.
  • വികേന്ദ്രീകൃത ആസൂത്രണം, പുരോഗതി റിപ്പോർട്ടിംഗ്, ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് എന്നിവയിൽ മികച്ച സുതാര്യത കൊണ്ടുവരുവാൻ, eGramSwaraj ലക്ഷ്യമിടുന്നു.
  • വ്യത്യസ്‌ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പഴയ ആപ്ലിക്കേഷനുകൾ, ലഘൂകരിക്കാനായി ഒരുമിച്ച് ചേർത്തിരിക്കുന്നു.

Related Questions:

2006 -ൽ നിലവിൽ വന്ന “ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പാക്കൽ പദ്ധതി ” ഏത് ദേശീയ നേതാവിന്റെ പേരിൽ അറിയപ്പെടുന്നു ?

'പോഷൺ അഭിയാൻ പദ്ധതി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. 2018 മാര്‍ച്ച് 8ന് ആരംഭിച്ച പദ്ധതി
  2. ദാരിദ്ര്യ മേഖലകളിലെ കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള പദ്ധതി
  3. 2022 ഓടെ ഇന്ത്യയില്‍ അപപോഷണ (Malnutrition) വിമുക്തി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം
    കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന് ?
    സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി 2010 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

    താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1.ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി ആണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

    2.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് 2005 ൽ ആണ്.

    3.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത്  2009 ൽ ആണ്  

    4. തൊഴിലുറപ്പ് നിയമം നിർദേശിച്ചത് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ്.