ജോലി എളുപ്പമാക്കുന്ന ഉപകരണങ്ങളാണ് :
Aധാരം
Bലഘു യന്ത്രങ്ങൾ
Cയത്നങ്ങൾ
Dഇതൊന്നുമല്ല
Answer:
B. ലഘു യന്ത്രങ്ങൾ
Read Explanation:
- ലഘുയന്ത്രങ്ങൾ - മനുഷ്യപ്രയത്നം ലഘൂകരിക്കാൻ ഉപയോഗിക്കുന്നവ
- ഉദാ : ഉത്തോലകങ്ങൾ ( lever ) , കപ്പി ( pulley ), ആപ്പ് ( wedges )
- ഉത്തോലകങ്ങൾ - ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢദണ്ഡുകൾ
- ധാരം - ഉത്തോലകങ്ങൾ ആധാരമാക്കി തിരിയുന്ന സ്ഥിരബിന്ദു
- യത്നം - ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലം
- രോധം - ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം
- ഉത്തോലക തത്വം ആവിഷ്ക്കരിച്ച ശാസ്ത്രജഞൻ - ആർക്കിമിഡീസ്
ഒന്നാം വർഗ്ഗ ഉത്തോലകം
- ധാരം , യത്നത്തിനും രോധത്തിനും ഇടയിൽ വരുന്ന ഉത്തോലകം
- ഉദാ: കപ്പി , നെയിൽ പുള്ളർ , സീസോ , ത്രാസ് ,കത്രിക , പ്ലയേഴ്സ്
രണ്ടാം വർഗ്ഗ ഉത്തോലകം
- രോധം , ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്ന ഉത്തോലകം
- ഉദാ : പാക്ക് വെട്ടി , വീൽബാരോ , നാരങ്ങാ ഞെക്കി , ബോട്ടിൽ ഓപ്പണർ
മൂന്നാം വർഗ്ഗ ഉത്തോലകം
- യത്നം , രോധത്തിനും ധാരത്തിനും ഇടയിൽ വരുന്ന ഉത്തോലകം
- ഉദാ :ചവണ , ഐസ്ടോംഗ്സ് , ചൂണ്ട