Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.ഇതിൽ സാധാരണയായി മൂന്നാം പോഷണതലത്തിൽ ഉൾപെടുന്നത്?

Aസസ്യങ്ങൾ

Bസസ്യാഹാരികൾ

Cമാംസാഹാരികൾ

Dഇവയേതുമല്ല

Answer:

C. മാംസാഹാരികൾ

Read Explanation:

പോഷണതലങ്ങൾ (Trophic Level)

  • ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.
  • ഭക്ഷ്യ ശൃംഖലകൾ ആരംഭിക്കുന്നത് സസ്യങ്ങളിൽനിന്ന് ആകയാൽ അവയെ ഒന്നാം പോഷണതലത്തിൽ ഉൾപെടുത്താം.
  • സസ്യങ്ങളിൽനിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികളെ രണ്ടാം പോഷണ തലത്തിലും പോഷണത്തിനായി അവയെ ആശ്രയിക്കുന്ന മാംസാഹാരികളെ മൂന്നാം പോഷണതലത്തിലും പെടുത്താം.
  • മാംസാഹാരികളെ ഇരയാക്കുന്ന ഇരപിടിയന്മാരാണ് നാലാം പോഷണ തലത്തിൽ ഉള്ളത്.
  • ഭക്ഷ്യശ്യംഖലാജാലം സങ്കീർണമാകുന്നതനുസരിച്ച് ഒരു ജീവിതന്നെ വിവിധപോഷണതലങ്ങളിൽ ഉൾപ്പെടാം.

Related Questions:

ആഹാര ശൃംഖലയിലെ ഹരിതസസ്യങ്ങൾ എപ്പോഴും ആദ്യ കണ്ണികൾ ആകുന്നു. എന്തുകൊണ്ട് ?
ഒരു ആഹാര ശൃംഖലയിൽ ആദ്യ ഉപഭോക്താവ് ആവാൻ കഴിയാത്ത ജീവിവർഗ്ഗം :

പോഷണതലങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.
  2. സസ്യങ്ങൾ ഒന്നാം പോഷണതലത്തിൽ ഉൾപ്പെടുന്നു
  3. ഒരു ജീവി ഒരു പോഷണതലത്തിൽ മാത്രമേ ഉൾപ്പെടുകയുള്ളു
    ആഹാരശൃംഖലയിലെ ആദ്യത്തെ കണ്ണി ?
    താഴെപ്പറയുന്നവയിൽ ഏറ്റവും ശരിയായ ഭക്ഷ്യശൃംഖല ഏതാണ് ?