App Logo

No.1 PSC Learning App

1M+ Downloads
ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്?

Aനൈട്രജൻ

Bഫോസ്ഫ‌റസ്

Cകാർബൺ

Dപൊട്ടാസ്യം

Answer:

A. നൈട്രജൻ

Read Explanation:

ഇരപിടിയൻ സസ്യങ്ങൾ (Insectivorous plants) 

  • പോഷണത്തിനായി  പ്രാണികളെ പിടിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക്  ഈ പേരു വന്നത്. 
  • ഇരയെ പിടിക്കാൻ പലതരം കെണികൾ ഇവ  ഉപയോഗിക്കുന്നു.

ഇരപിടിയൻ സസ്യങ്ങളുടെ ഉദാഹരണങ്ങൾ :

  • വീനസ് ഫ്ലൈട്രാപ്പ്
  • പിച്ചർ സസ്യങ്ങൾ
  • സൺ‌ഡ്യൂസ് (ഡ്രോസെറ)

പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നതിന് കാരണം 

  • കാർബൺ, ഹൈഡ്രജൻ, ഫോസ്‌ഫറസ്, നൈട്രജൻ, സൾഫർ, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ സസ്യങ്ങൾക്ക് കൂടിയ അളവിൽ ആവശ്യമായ മൂലകങ്ങളാണ്.
  • മണ്ണിലെ ബാക്ടീരിയകൾ (അസറ്റോബാക്‌ടർ, നൈട്രോബാക്‌ടർ) അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റുന്നു 
  • എന്നാൽ ചിലതരം മണ്ണിൽ ആസിഡിന്റെ അംശം കൂടുന്നതുകൊണ്ടും മറ്റും ഈ ബാക്ട‌ീരിയകൾ ഇല്ലാതെ വരാം.
  • ഇത്തരം മണ്ണിൽ വളരുന്ന ചെടികൾക്ക് നൈട്രജൻ ലഭിക്കില്ല.
  • ഈ സ്ഥിതി മറി കടക്കുന്നതിനാണ് ചില ചെടികൾ പ്രാണികളെ പിടിക്കുന്ന കഴിവ് ആർജിച്ചെടുത്തത്.
  • പ്രാണികളുടെ ശരീരം വിഘടിപ്പിച്ച് ഇവ ആവശ്യമായ നൈട്രജൻ സ്വീകരിക്കുന്നു

 


Related Questions:

Which of the following is a part of structural component?
നെല്ലിൻറെ തണ്ടുതുരപ്പൻ കീടങ്ങൾക്കെതിരെ ഉപയോഗിക്കുന്ന ടൂറിസൈഡ് (Thuriside) എന്ന ജൈവ കീടനാശിനി ഉത്പാദിപ്പിക്കുന്നത് ബാക്ടീരിയകളെ ഉപയോഗിച്ചാണ്.
What is understood by the term sink in the plants?
സസ്യങ്ങൾക്ക് ആവശ്യമായ ഒരു സൂക്ഷ്മ പോഷകമാണ്:
Out of the following statements related to osmosis, one is WRONG. Select the WRONG statement: