ഏതു ഭരണാധികാരിയുടെ കീഴിലായിരിക്കുമ്പോഴാണ് റഷ്യ 'യൂറോപ്പിന്റെ പോലീസ്' എന്നറിയപ്പെട്ടിരുന്നത്?
Aപീറ്റർ ദി ഗ്രേറ്റ്
Bകാതറിൻ ദി ഗ്രേറ്റ്
Cസാർ നിക്കോളാസ് II
Dഇവാൻ ദി ടെറിബിൾ
Answer:
C. സാർ നിക്കോളാസ് II
Read Explanation:
സാർ നിക്കോളാസ് രണ്ടാമൻ
- 1894 മുതൽ 1917 വരെ നീണ്ടുനിന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണകാലത്ത്, സാമ്രാജ്യത്തിനുള്ളിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പിരിമുറുക്കം രൂക്ഷമാക്കുന്ന സ്വേച്ഛാധിപത്യ വാഴ്ച പൂർവാധികം ശക്തി പ്രാപിച്ചു
- റഷ്യയുടെ സമ്പൂർണ്ണ ഭരണാധികാരി ആയിരുന്നിട്ടും, നിക്കോളാസ് രണ്ടാമൻ്റെ നേതൃത്വത്തിന് നിരവധി പോരായ്മകളും പരാജയങ്ങളും ഉണ്ടായിരുന്നു,
- അത് ആത്യന്തികമായി റൊമാനോവ് രാജവംശത്തിൻ്റെയും റഷ്യൻ സാമ്രാജ്യത്തിൻ്റെയും പതനത്തിന് കാരണമായി.
- അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം
- ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
- പത്രങ്ങളുടെ മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി.
- രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശനിഷേധിച്ചു,
- പ്രതിയോഗികളെ തന്നിഷ്ടം പോലെ അറസ്റ്റ് ചെയ്തു തടവിലാക്കി, മതസ്വാതന്ത്ര്യം പോലും അനുവദിച്ചിരുന്നില്ല
- യൂറോപ്പിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും സൈനിക ശക്തി ഉപയോഗിച്ച് സ്റ്റാർ ചക്രവർത്തി അടിച്ചമർത്തി.
- അതിനാൽ 'യൂറോപ്പിലെ പോലീസുകാരൻ' എന്ന പേരിലാണ് റഷ്യ അകാലത്ത് അറിയപ്പെട്ടിരുന്നത്.