App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ" സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ്?

Aജവാഹർലാൽ നെഹ്‌റു

Bലാൽ ബഹാദൂർ ശാസ്ത്രി

Cമൊറാജി ദേശായി

Dഇന്ദിര ഗാന്ധി

Answer:

A. ജവാഹർലാൽ നെഹ്‌റു

Read Explanation:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (IIPA) 

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (ഐഐപിഎ) 1954-ൽ സ്ഥാപിതമായി.
  • ഇത് ഇന്ത്യാ ഗവൺമെന്റിന്റെ പേഴ്സണൽ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ പരിശീലന സ്ഥാപനമാണ്.
  • ന്യൂ ഡൽഹിയാണ് ആസ്ഥാനം
  • ഇന്ത്യയിലെ പൊതു ഭരണത്തിൻെറ പിതാവ് എന്നറിയപ്പെടുന്ന പോൾ എച്ച് ആപ്പിൾബേയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് IIPA സ്ഥാപിതമായത്.
  • IIPA സ്ഥാപിക്കുമ്പോൾ ജവഹർലാൽ നെഹ്‌റുവായിരുന്നു പ്രധാനമന്ത്രി.
  • പൊതുപ്രവർത്തകരുടെ വൈദഗ്ധ്യവും അറിവും വർധിപ്പിക്കുന്നതിനായി ഐഐപിഎ നിരവധി പരിശീലന പരിപാടികൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുന്നു 
  • ഈ പ്രോഗ്രാമുകളിൽ പൊതുനയം, ഭരണം, പൊതു ധനകാര്യം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, നേതൃത്വ വികസനം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നു.
  • IIPAയ്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി റീജിയണൽ സെന്ററുകളും ഉണ്ട്.

 


Related Questions:

ജനസംഖ്യയിൽ മാറ്റമുണ്ടാകുന്ന കാരണം ഏത് ?
താഴെ പറയുന്നവയിൽ ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനം ?
ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?