App Logo

No.1 PSC Learning App

1M+ Downloads
ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?

Aകെ. പി. കേശവമേനോൻ

Bവിജയരാഘവനാചാരി

Cസി. കേശവൻ -

Dആനി ബസന്റ

Answer:

A. കെ. പി. കേശവമേനോൻ

Read Explanation:

കെ പി കേശവമേനോൻ

  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.
  • 'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.
  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
  • ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി 
  • 'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
  • കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951 
  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

പ്രധാന കൃതികൾ

  • ബിലാത്തി വിശേഷം (യാത്രാവിവരണം)
  • കഴിഞ്ഞകാലം (ആത്മകഥ)
  • നാം മുന്നോട്ട് 
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം
  • നവഭാരതശില്‌പികൾ (Vol. I & II)
  • ബന്ധനത്തിൽനിന്ന്‌
  • ദാനഭൂമി
  • മഹാത്മാ
  • ജീവിത ചിന്തകൾ
  • വിജയത്തിലേക്ക്‌
  • രാഷ്ട്രപിതാവ്
  • യേശുദേവൻ





Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1830-ൽ സമത്വ സമാജം സ്ഥാപിച്ചു.
  2. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു.
  3. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.
    തൊണ്ണൂറാമാണ്ട് ലഹള നയിച്ച നേതാവ് ആര്?
    In which year chattambi swamikal attained his Samadhi at Panmana
    ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
    കേരളത്തിലെ ആദ്യ സ്വദേശീയ പ്രിന്റിംഗ് പ്രസ്സ് ആയ സെന്റ് ജോസഫ് പ്രസ്സിന്റെ സ്ഥാപകൻ :