Challenger App

No.1 PSC Learning App

1M+ Downloads
1787ലെ ഭരണഘടനാ കൺവെൻഷനിൽ ആരുടെ നേതൃത്വത്തിലാണ് അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കപെട്ടത്?

Aതോമസ് ജെഫേഴ്സൺ

Bഅലക്സാണ്ടർ ഹാമിൽട്ടൺ

Cജെയിംസ് മാഡിസൺ

Dജോൺ ആഡംസ്

Answer:

C. ജെയിംസ് മാഡിസൺ

Read Explanation:

1787ലെ ഭരണഘടനാ കൺവെൻഷൻ

  • അമേരിക്കൻ വിപ്ലവത്തിന് ശേഷം 1787-ൽ, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ഭരണഘടനാസമ്മേളനം നടന്നത്
  • സമ്മേളനത്തിൽ ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി. 
  • ഭരണഘടനാ കൺവെൻഷനിൽ നിന്ന് ഉയർന്നുവന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഫെഡറൽ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു.
  • കേന്ദ്ര (ഫെഡറൽ) ഗവൺമെൻ്റിനും,സംസ്ഥാനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ അധികാരം വിതരണം ചെയ്യാനും അതുവഴി അധികാരത്തിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമായിരുന്നു ഇത്.
  • പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു

Related Questions:

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം എന്ത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?
തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ കുടിയേറിപ്പാർത്തത് ഏത് വർഷം
ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകൾ ആണ് പ്രക്ഷോഭം നടത്തിയത് ?
The ____________ in the Colony of Virginia was the first permanent English settlement in the America.