Challenger App

No.1 PSC Learning App

1M+ Downloads
വേൾ+തു = വേട്ടു ഇത് ഏത് സന്ധി വിഭാഗത്തിൽ പെടുന്നു ?

Aആദേശ സന്ധി

Bദിത്വ സന്ധി

Cആഗമ സന്ധി

Dലോപസന്ധി

Answer:

A. ആദേശ സന്ധി

Read Explanation:

ദിത്വ സന്ധി

  •  രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത് ദിത്വ സന്ധി
  • '+' നു മുമ്പായി ചന്ദ്രക്കലയിട്ട് വരുന്ന വ്യഞ്ജനാക്ഷരമോ ചില്ലക്ഷരമോ വരികയും ചേർത്ത് എഴുതുമ്പോൾ അത് ഇരട്ടിക്കുകയും ചെയ്താൽ '+' ന് ശേഷമുള്ള എല്ലാ അക്ഷരങ്ങളും വന്നിട്ടുണ്ടോ എന്ന് നോക്കണം. '+'ശേഷം ആദ്യം സ്വരമാണുള്ളതെങ്കിൽ ചേർത്തെഴുതുമ്പോൾ അതിൻറെ അടയാളമേ വരൂ
  • ഉദാഹരണo   : എൺ + ആയിരം = എണ്ണായിരം  

 ആദേശ സന്ധി

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി അതിൻറെ സ്ഥാനത്തു മറ്റൊരു വർണ്ണം വരുന്നതാണ് ആദേശ സന്ധി
  • വിഗ്രഹിക്കുമ്പോൾ '+' നു മുൻപ്  ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസരമോ (o) വരുകയും ചേർത്ത് എഴുതുമ്പോൾ അവ വരാതിരിക്കുകയും ചെയ്യുന്നത് ആദേശ സന്ധിയാണ്
  • ഉദാ    :  സത് + ആചാരം = സദാചാരം   ,  എൺ+ നൂറ്=എണ്ണൂറ്

ആഗമ സന്ധി

  •  രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം മാറാതെ പുതിയൊരു വർണ്ണം വന്നുചേരുന്നതാണ് ആഗമ സന്ധി
  • പിരിച്ചെഴുതുമ്പോൾ  '+' നു ശേഷം സ്വരാക്ഷരം വരുകയും ചേർത്ത് എഴുതുമ്പോൾ ആ സ്വരത്തിന്റെ സ്ഥാനത്ത് ';യ' എന്നോ 'വ' എന്നോ വരികയും ചെയ്താൽ അത് ആഗമ സന്ധി.
  • ഉദാ    :     തിരു + ആതിര = തിരുവാതിര 
                      നെടി +അരി = നെടിയരി
  • കരി , മല , മാ , മുള ,പുളി, പൂ  എനിക്കിവയ്ക്കടുത്തായി  ങ്ക ,ഞ്ച, ണ്ട, ന്ത ,മ്പ എന്നീ കൂട്ടക്ഷരങ്ങളിൽ ഏതെങ്കിലും വന്നു ഒന്നു വന്നാൽ അതും ആഗമ സന്ധ്യ ആയിരിക്കും
  • ഉദാ    : കരി + കല്ല് = കരിങ്കല്ല് 
                 കരി+ ചന്ത =  കരിഞ്ചന്ത  

ലോപ സന്ധി 

  • രണ്ടു വണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിലൊന്ന് ഇല്ലാതാവുന്നത് ലോപ സന്ധി 
  • പിരിച്ചെഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും എണ്ണി നോക്കണം തുടർന്ന് ചേർത്ത് എഴുതുമ്പോൾ പിരിച്ചെഴുതിയപ്പോൾ ഉണ്ടായിരുന്ന അക്ഷരങ്ങളുടെ എണ്ണത്തിൽ നിന്ന് ഒന്ന് കുറവായിരിക്കും എന്നാൽ ലോപo
  • ഉദാ    : വന്നു + ഇല്ല = വന്നില്ല 
                 തേര് + ഓട്ടം = തേരോട്ടം 

Related Questions:

ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?

ചുവടെ ചേർത്തെഴുതിയിരിക്കുന്ന പദങ്ങളിൽ ശരിയായവ തെരെഞ്ഞെടുത്തെഴുതുക

(i) കരിം + പുലി = കരിമ്പുലി


(ii) ഗതി + അന്തരം = ഗത്യന്തരം

(iii) ജഗത് + നാഥൻ = ജഗന്നാഥൻ

(iv) വിണ്ണ് + തലം = വിണ്ടലം

കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?
വെണ്ണിലാവ് - സന്ധി കണ്ടെത്തുക :
പിരിച്ചെഴുതിയിരിക്കുന്ന പദത്തിന്റെ ശരിയായ സന്ധി ഏത് ? എൺ + നൂറ്