Challenger App

No.1 PSC Learning App

1M+ Downloads
വിമലിന് അമലിനേക്കാൾ 8 വയസ്സ് കൂടുതലാണ്. 3 വർഷം കഴിയുമ്പോൾ വിമലിന് അമലിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ വിമലിന്റെ വയസ്സെത്ര?

A15

B13

C11

D9

Answer:

B. 13

Read Explanation:

അമലിന്റെ വയസ്സ് y എന്നെടുത്താൽ,

ഇപ്പൊൾ,

  • അമൽ = y

  • വിമൽ = y + 8

3 വർഷം കഴിയുമ്പോൾ,

  • അമൽ = y + 3

  • വിമൽ = y + 8 + 3

3 വർഷം കഴിയുമ്പോൾ വിമലിന് അമലിന്റെ വയസ്സിന്റെ ഇരട്ടിയാകും. അതായത്,

(y + 8 + 3) = 2 (y + 3)

y + 11 = 2y + 6

2 y - y = 11 - 6

y = 5

  • അമലിന്റെ വയസ്സ് = 5

  • വിമലിന്റെ വയസ്സ് = അമലിന്റെ വയസ്സ് + 8

= 5 + 8

= 13


Related Questions:

അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷ കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും .എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
ഒരു സ്കൂളിലെ 20 അധ്യാപകരുടെ ശരാശരി പ്രായം 35 ആണ് ഇതിൽ 25 വയസ്സുള്ള ഒരു അധ്യാപകൻ സ്ഥലം മാറിപ്പോയി പകരം 45 വയസ്സുള്ള അധ്യാപകൻ വന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എത്ര ?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 3 : 5 : 7 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 90 ആണെങ്കിൽ ഇളയ സഹോദരന്റെ പ്രായം എത്ര?