ദഹിച്ച ആഹാരപദാർഥങ്ങളിൽനിന്ന് പോഷകഘടക ങ്ങളുടെ ആഗിരണത്തിനുശേഷമുള്ള അവശിഷ്ടങ്ങൾ വൻകുടലിലേക്ക് നീങ്ങുന്നു. വൻകുടലിൽ വച്ച് ദഹനാവ ശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു. തുടർന്ന് മലാശയത്തിൽ സംഭരിക്കപ്പെടുന്ന ദഹനാവശിഷ്ടങ്ങൾ മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഈ പുറന്തള്ളൽ പ്രക്രിയയാണ് മല വിസർജനം (Egestion). ഇത് പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ്.