Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായി കാണപ്പെടുന്നത് :

Aട്രോപ്പോസ്ഫിയറിൽ

Bസ്ട്രാറ്റോസ്ഫിയറിൽ

Cമിസോസ്ഫിയറി

Dതെർമോസ്ഫിയറിൽ

Answer:

A. ട്രോപ്പോസ്ഫിയറിൽ

Read Explanation:

ട്രോപോസ്ഫിയർ 

  • ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളി 

  • ട്രോപോസ്ഫിയറിന്റെ അർത്ഥം - സംയോജന മേഖല 

  • വായുവിന്റെ സംവഹനം മൂലമാണ് ട്രോപോസ്ഫിയർ ചൂട് പിടിക്കുന്നത് 

  • ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്ന അന്തരീക്ഷ പാളി 

  • മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന അന്തരീക്ഷ പാളി 

  • ഭൂമദ്ധ്യരേഖാപ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - 18 -20 കിലോമീറ്റർ 

  • ധ്രുവപ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - 7 കിലോമീറ്റർ 

  • ട്രോപോസ്ഫിയറിന്റെ മുകൾഭാഗത്തേക്ക് പോകുന്തോറും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നു 

  • ട്രോപോസ്ഫിയറിലുള്ള വായുപ്രവാഹം അറിയപ്പെടുന്നത് - ജെറ്റ് പ്രവാഹം 

  • ട്രോപോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല അറിയപ്പെടുന്നത്  - ട്രോപ്പോപാസ് 


Related Questions:

ചുവടെ നൽകിയിരിക്കുന്ന സവിശേഷതകളുടെ ക്രമത്തിൻ്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചറിയുക

i) കറുപ്പ് അഥവാ ഇരുണ്ട നിറം

ii) നേർത്ത തൂവൽ രൂപം

iii) പഞ്ഞിക്കെട്ട് പോലെ കാണുന്നവ

iv) ആകാശത്തിൻ്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണുന്നവ

അന്തരീക്ഷ വായുവിൽ ഓക്സിജൻ്റെ അളവ് ഏകദേശം എത്ര ശതമാനമാണ്?
അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ള വാതകം.... ആണ്
തിരുവനന്തപുരത്ത് ഭൌമോപരിതലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു തെർമോമീറ്ററിൽ ഇന്ന് ഉച്ചക്ക് 2 മണിക്ക് അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നുവെങ്കിൽ ക്രമമായ താപനഷ്ടനിരക്ക് അനുസരിച്ച് നേരെ 165 മീറ്റർ ഉയരത്തിൽ അന്തരീക്ഷ ഊഷ്മാവ് എത്രയായിരിക്കും?
താഴെ കൊടുത്തിരിക്കുന്നവയിൽ, അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി ഏത് ?