App Logo

No.1 PSC Learning App

1M+ Downloads
എട്ടു വയസ്സായ അഹമ്മദിന് വസ്തുക്കളെ അതിൻറെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാനാകും. പിയാഷെയുടെ അഭിപ്രായത്തിൽ അഹമ്മദിനുള്ള കഴിവാണ് ?

Aറിവേഴ്സ്ബിലിറ്റ്

Bശ്രേണീകരണം

Cസ്ഥിരത

Dസന്തുലീകരണം

Answer:

B. ശ്രേണീകരണം

Read Explanation:

  • വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി  നാലു ഘട്ടങ്ങളുണ്ടെന്ന്  പിയാഷെ അഭിപ്രായപ്പെടുന്നു.
  1. സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - രണ്ടു വയസ്സുവരെ
  2. പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational  Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ
  3. മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
  4. ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ

മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ

  • മനോവ്യാപാരത്തിന് സാധിക്കുന്നു എന്നുള്ളതാണ് ഈ ഘട്ടത്തിൻറെ പ്രത്യേകത. 
  • യുക്തിചിന്തയുടെ അടിസ്ഥാനശിലയാണ് മനോവ്യാപാരം.
  • ഒരു കാര്യം ചെയ്തു കഴിഞ്ഞാലുളവാകുന്ന അവസ്ഥ കണക്കിലെടുത്തുകൊണ്ട് ചെയ്യേണ്ട മാനസിക ക്രിയകളെയാണ് മനോവ്യാപാരം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
  • 'Reversability' എന്ന പ്രത്യേകതയാണ് ഇതിൻറെ സ്വഭാവം.
  • a+b=c എന്നതിൻറെ 'Riversal' ആണ് c-b=a എന്നത്. ഇങ്ങനെ ഒരു ക്രിയ ചെയ്താൽ കിട്ടുന്ന ഫലത്തെ എതിർ ക്രിയ ചെയ്താൽ തുടങ്ങിയിടത്തുതന്നെ എത്തുമെന്ന തത്ത്വം തിരിച്ചറിയുമ്പോൾ മാത്രമേ സ്ഥിരത (Conservation) എന്നു പിയാഷെ വിളിക്കുന്ന ലോക സ്വഭാവം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാറാവുകയുള്ളൂ.
  • വസ്തുക്കൾ ചേർത്തുവച്ചാലും വിട്ടുവിട്ടു വച്ചാലും എണ്ണത്തിന് വ്യത്യാസം ഉണ്ടാകുന്നില്ല എന്നതാണ് സംഖ്യാസ്ഥിരഥ.
  • പാത്രം മാറ്റിയതുകൊണ്ട് വെള്ളത്തിൻറെ അളവിൽ മാറ്റം ഉണ്ടാകുന്നില്ല എന്നതാണ് വ്യാപ്തസ്ഥിരഥ.
  • കളിമണ്ണ് ഉണ്ടയായി വച്ചാലും വലിച്ചു നീട്ടിയാലും അളവിന് വ്യത്യാസം വരുന്നില്ല എന്നതാണ് പിണ്ഡസ്ഥിരഥ.
  • സ്ഥിരതകൾ മനസ്സിലാവണമെങ്കിൽ ഒന്നിൽകൂടുതൽ തലങ്ങളെക്കുറിച്ച് ഒരേസമയം ആലോചിക്കാറവണം.
  • ഈ ഘട്ടത്തിൽ വസ്തുക്കളെ അതിൻറെ വലുപ്പത്തിനനുസരിച്ച് ക്രമമായി അടുക്കാനുള്ള കഴിവും അതായത് ശ്രേണീകരണ (Seriation) ത്തിനുള്ള കഴിവും പലരീതിയിൽ തരംതിരിക്കാനുള്ള കഴിവും വളർന്നു വരുന്നു.
  • ഈ ഘട്ടത്തിൽ സ്വയം കേന്ദ്രീകൃത സ്വഭാവം കുറയുകയും വസ്തുനിഷ്ഠമായി കാര്യങ്ങളെ മനസ്സിലാക്കാൻ സാധിച്ചു തുടങ്ങുകയും ചെയ്യുന്നു.

Related Questions:

ആശയരൂപീകരണ പ്രക്രിയയുടെ ഭാഗമായി കുട്ടിയുടെ വികാസഘട്ടത്തെ ജെറോം എസ് ബ്രൂണർ ഏതു ക്രമത്തിലാണ് അവതരിപ്പിക്കുന്നത്?

ഭാഷയുടെ ധർമ്മങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. മറ്റുള്ളവരോട് ആശയ വിനിയമം ചെയ്യാൻ ഭാഷ സഹായിക്കുന്നു.
  2. സങ്കീർണമായ പ്രതിഭാസങ്ങളെ അപഗ്രഥിക്കാൻ ഭാഷ സഹായകമാകുന്നില്ല.
  3. സാധാരണ ഗതിയിൽ, മനസിൽ സൂക്ഷിക്കാൻ പ്രയാസമുള്ള ആശയങ്ങളിൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭാഷ നമ്മെ സഹായിക്കുന്നു.
    കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
    രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് ?
    എറിക്സണൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?