App Logo

No.1 PSC Learning App

1M+ Downloads
എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?

Aഐറിസ്

Bകോർണിയ

Cകൺജങ്ക്റ്റിവ

Dസീലിയറി പേശികൾ

Answer:

D. സീലിയറി പേശികൾ

Read Explanation:

കോർണിയ (Cornea)

  • കണ്ണിലെ ദൃഢപടലത്തിൻ്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം.
  • പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു

കൺജങ്ക്റ്റിവ(Conjunctiva)

  • ദൃഢപടലത്തിൻ്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം 

ഐറിസ് (Iris)

  • കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം.
  • മെലാനിൻ എന്ന വർണവസ്തുവിന്റെ സാന്നിധ്യം ഇരുണ്ട നിറം നൽകുന്നു.

സീലിയറി പേശികൾ (Ciliary muscles)

  • ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികൾ.
  • ഇവയുടെ സങ്കോചവും വിശ്രമാവസ്ഥ പ്രാപിക്കലും ലെൻസിൻറെ വക്രത ക്രമീകരിക്കുന്നു.

Related Questions:

തിമിരത്തിനു കാരണം :
കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ട്ടപ്പെടുന്ന രോഗാവസ്ഥ ?
ശരീരത്തിൻറെ തുലനനില പാലിക്കുന്ന ഭാഗമേത് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് :

1.അസ്ഥിശൃംഖല കര്‍ണ്ണപടത്തിനിരുവശത്തുമുള്ള മര്‍ദ്ദം ക്രമീകരിക്കുന്നു

2.യൂസ്റ്റേഷ്യൻ നാളി കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ ആന്തരകര്‍ണ്ണത്തിലെത്തിക്കുന്നു..

പ്രതിബിംബത്തിന് ഏറ്റവും കൂടുതൽ തെളിച്ചയുള്ള നേത്രഭാഗം ?