Challenger App

No.1 PSC Learning App

1M+ Downloads

കുട്ടികളുടെ ഭാഷണത്തെക്കുറിച്ചുള്ള പിയാഷെയുടെ വർഗീകരണത്തിൽ വരുന്നവ :

  1. അഹം കേന്ദ്രീകൃതം
  2. സാമൂഹീകൃതം

    Aഇവയൊന്നുമല്ല

    B1 മാത്രം

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഭാഷാ വികസനം - പിയാഷെ

    • ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
    • ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. 
    • ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.

    കുട്ടികളുടെ ഭാഷണത്തെക്കുറിച്ച്  പിയാഷെയുടെ വർഗീകരണം :

      1. അഹം കേന്ദ്രീകൃതം (Ego - centered)
      2. സാമൂഹീകൃതം (Socialised)

    അഹം കേന്ദ്രീകൃതം

    • തനിയെയുള്ള സംസാരമാണ് അഹം കേന്ദ്രീകൃതം.    
    • പ്രവർത്തനങ്ങളുടെ അകമ്പടി എന്ന നിലയിലാണ് സ്വയം ഭാഷണമുണ്ടാകുന്നത്.
    • ശ്രോതാക്കൾക്ക് പങ്കില്ലാത്ത ഭാഷണമാണിത്.
    • തനിച്ചാകുമ്പോഴല്ല കൂട്ടത്തോടെ പ്രവർത്തിക്കുമ്പോഴാണ് കുട്ടികളിൽ സ്വയം ഭാഷണം നടക്കുന്നത്.
    • മറ്റുള്ളവർക്ക് മനസ്സിലാകുന്നുണ്ടെന്ന് ചിന്തിക്കുമ്പോഴാണ് കുട്ടി സ്വയം ഭാഷണം നടത്തുന്നത്.
    • കേൾക്കാൻ കഴിയുന്ന ഒന്നാണ് സ്വയം ഭാഷണം; മന്ത്രിക്കപ്പെടുന്ന ഒന്നല്ല.

    സാമൂഹീകൃതം

    • അന്യരെ വിമർശിച്ച് കൊണ്ട്, അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഭാഷണത്തെയാണ്, സാമൂഹീകൃതം എന്നഭിപ്രായപ്പെട്ടത്. 
    • അപേക്ഷിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ഉത്തരം പറയുക, ആജ്ഞാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 
    • സ്വയം ഭാഷ അസ്ഥമിച്ചതിന് ശേഷം സാമൂഹിക ഭാഷണം രൂപപ്പെടുന്നു.
    • ഇവിടെ ശ്രോതാവിനോട് സംസാരിക്കുന്നു.

    Related Questions:

    Carl smokes, drinks alcohol, overeats, and bites his nails. Which stage of Freud’s Stages of Psychosexual Development has Carl become fixated at ?
    എറിക്സൺ നിർദ്ദേശിച്ചതുപോലെ, മാനസിക-സാമൂഹിക വികാസത്തിന്റെ ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന അടിസ്ഥാന ശക്തികളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :
    മാനസിക സംഘർഷങ്ങളിൽ നിന്നും മോഹ ഭംഗങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടി വ്യക്തി സ്വയം സ്വീകരിക്കുന്ന തന്ത്രങ്ങളെ വിളിക്കുന്ന പേരെന്ത് ?
    കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത് ?
    വളർച്ചയെയും വികാസത്തെയും സംബന്ധിച്ച താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?