Challenger App

No.1 PSC Learning App

1M+ Downloads

കാറ്റിന്റെ വേഗതയെയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം ?

  1. മര്‍ദ്ദ ചരിവുമാന ബലം
  2. കോറിയോലിസ് പ്രഭാവം 
  3. ഘര്‍ഷണം

    Aഇവയെല്ലാം

    Bരണ്ട് മാത്രം

    Cമൂന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • കാറ്റുകൾ - ഉച്ചമർദ്ദ മേഖലയിൽ നിന്നു ന്യൂന മർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനം
    • അനിമോളജി - കാറ്റിനെക്കുറിച്ചുള്ള പഠനം
    • ആഗോളതലത്തിൽ അന്തരീക്ഷ മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കാറ്റുകൾ രൂപം കൊള്ളുന്നതിന് കാരണമാകുന്നു

    കാറ്റിന്റെ വേഗവും ദിശയും ആശ്രയച്ചിരിക്കുന്ന ഘടകങ്ങൾ

    • മർദ്ദചരിവുമാന ബലം ( pressure gradient force ) - അന്തരീക്ഷമർദ്ദത്തിലെ വ്യതിയാനങ്ങൾ ഒരു ബലം രൂപപ്പെടുത്തുന്നു. ദൂരത്തിനനുസൃതമായി ഉണ്ടാകുന്ന മർദ്ദവ്യത്യാസത്തിന്റെ നിരക്ക്
    • കോറിയോലിസ് പ്രഭാവം( coriolis force ) - ഭൂമിയുടെ ഭ്രമണം ചെലുത്തുന്ന ബലം
    • ഘർഷണം ( friction ) - ഭൌമോപരിതലത്തിൽ നിന്നും ഒരു കിലോമീറ്റർ മുതൽ മൂന്ന് കിലോമീറ്റർ വരെയാണ് ഘർഷണ ബലം അനുഭവപ്പെടുന്നത്

    Related Questions:

    താഴെ പറയുന്നവയിൽ ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം ഏത് ?
    'മഞ്ഞ് തീനി ' എന്നറിയപ്പെടുന്ന കാറ്റ് ഏതാണ് ?

    തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ സാഹചര്യങ്ങൾ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ് ?

    1. കോറിയോലിസ് പ്രഭാവം.
    2. ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നത്‌ കൊണ്ട്.
      മൺസൂണിൻ്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളിൽ പെടാത്തത് ഏത്?

      താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

      1.ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലയ്ക്കും, ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയ്ക്കും ഇടയിലായി കാണപ്പെടുന്ന മര്‍ദ്ദമേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.

      2.ഈ മേഖലയിലേക്ക് പശ്ചിമവാതം, ധ്രുവീയവാതം എന്നീ കാറ്റുകൾ വീശുന്നു.