App Logo

No.1 PSC Learning App

1M+ Downloads
ജീവികളിൽ ഓരോനിമിഷവും നടക്കുന്ന അസംഖ്യം രാസപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന തന്മാത്രകൾ?

Aപ്രോട്ടീനുകൾ

Bന്യൂക്ലിക് ആസിഡുകൾ

Cഹോർമോണുകൾ

Dഎൻസൈമുകൾ

Answer:

D. എൻസൈമുകൾ

Read Explanation:

  • എൻസൈമുകൾ :

    • ജീവികളിൽ ഓരോനിമിഷവും നടക്കുന്ന അസംഖ്യം രാസപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന തന്മാത്രകളാണ് എൻസൈമുകൾ.

    • മിക്ക എൻ സൈമുകളും പ്രോട്ടീനുകളാണ്.

    • ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എൻസൈമുകൾക്ക് ഉദാഹരണങ്ങളാണ്

ഹോർമോണുകൾ :

  • ജീവൽപ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന രാസതന്മാത്രകളാണ് ഹോർമോണുകൾ.

  • ഇവയെ ഉൽപാദിപ്പിക്കുന്നത് വിവിധ എന്റോക്രൈൻ ഗ്ലാൻസ് (Endocrine glands).

  • ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

കല്ലേൽ പൊക്കുടൻ ജനിച്ച വർഷം
ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?
ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?
കാൽഷ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീകരണത്തിനു സഹായിക്കുന്ന ജീവകം ?

പ്രകാശസംശ്ലേഷണത്തിൽ പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. ഓക്സിജൻ പുറന്തള്ളുന്നു.
  2. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  3. സ്ട്രോമയിൽവെച്ച നടക്കുന്നു
  4. ഗ്രാനയിൽവച്ച് നടക്കുന്നു.