Question:

വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?

A31

B42

C50

D16

Answer:

A. 31

Explanation:

  • 2005-ലെ വിവരാവകാശ നിയമത്തിന്റെ ബിൽ ദേശീയ ഉപദേശക സമിതിയുടെ (NAC) ശുപാർശ പ്രകാരം 2005 മെയ് മാസത്തിൽ പാസ്സാക്കപ്പെട്ടു

  • ഈ നിയമത്തിന് ജൂൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു

  • വിവരാവകാശ നിയമത്തിൽ ഒപ്പുവച്ച രാഷ്ട്രപതി : എ.പി.ജെ അബ്ദുൽ കലാം

  • വിവരാവകാശ നിയമം 2005 പ്രാബല്യത്തിൽ വന്നത് - ഒക്ടോബർ 12, 2005.

  • വിവരാവകാശ നിയമത്തിന് 6 അധ്യായങ്ങളും 31 വകുപ്പുകളും 2 ഷെഡ്യൂളുകളും ആണുള്ളത്

Related Questions:

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന മുഖ്യ വിവരവകാശ കമ്മീഷണർമാരുടെയും മറ്റ്‌ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ് 
  2. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണ് 

2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?

മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?