App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കൾ ?

Aക്ഷുദ്രഗ്രഹങ്ങൾ

Bധൂമകേതുക്കൾ

Cഉൽക്കകൾ

Dകുള്ളൻ ഗ്രഹങ്ങൾ

Answer:

A. ക്ഷുദ്രഗ്രഹങ്ങൾ

Read Explanation:

ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ AsteroidS)

  • സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കളാണ് ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ).

  • തകർന്ന ഗ്രഹങ്ങളുടെ അവശിഷ്‌ടങ്ങളാണ് ഇവയെന്ന് കരുതപ്പെടുന്നു.

  • ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശമാണ് "ആസ്റ്ററോയ്‌ഡ് ബെൽറ്റ്'.

  • ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്.

  • ഛിന്നഗ്രഹങ്ങളിൽ വലുപ്പം കൂടിയവ പ്ലാനറ്റോയ്‌ഡ്‌സ്‌ എന്ന് വിളിക്കപ്പെടുന്നുണ്ട്.

  • ഭ്രമണപഥത്തിൻ്റേയും രാസഘടനയുടേയും പ്രത്യേകതകൾ കൊണ്ടാണ് ഛിന്നഗ്രഹങ്ങൾ ധൂമകേതുക്കളിൽ നിന്നും വ്യത്യസ്‌തമാകുന്നത്.


Related Questions:

സൗരയുഥത്തിലെ ഏറ്റവും പരിക്രമണ വേഗതയേറിയ ഗ്രഹം ?
ഒരു ന്യൂക്ലിയസും പുറമേയുള്ള നക്ഷത്രകരങ്ങളും (Spiral arms) ചേർന്ന രൂപഘടനയുള്ള നക്ഷത്ര സമൂഹങ്ങളാണ് :
ഏറ്റവും ശോഭയോട് കൂടി തിളങ്ങുന്ന ഗ്രഹമേത് ?
വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് :
The word Galaxy is derived from which language ?