Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതി കടത്തി വിടുന്ന ബാറ്ററിയുമായി ബന്ധിപ്പിച്ച ദണ്ഡുകൾ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aഇലക്ട്രോലൈറ്റുകൾ

Bവൈദ്യുത രാസ സെല്ലുകൾ

Cഇലക്ട്രോഡുകൾ

Dപ്രകാശ രാസപ്രവർത്തനങ്ങൾ

Answer:

C. ഇലക്ട്രോഡുകൾ

Read Explanation:

  • വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റത്തിനു വിധേയമാകുന്ന പദാർഥങ്ങളാണ് ഇലക്ട്രോലൈറ്റുകൾ (Electrolytes).

  • സോഡിയം ക്ലോറൈഡ്, കോപ്പർ സൾഫേറ്റ്, സിൽവർ നൈട്രേറ്റ് എന്നിവയെല്ലാം ഇലക്ട്രോലൈറ്റുകളാണ്.

  • ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ തുടങ്ങിയവയെല്ലാം ഉരുകിയ അവസ്ഥയിലും ജലീയ ലായനികളിലും ഇലക്ട്രോലൈറ്റുകളാണ്.

  • ഇലക്ട്രോലൈറ്റുകളിലേക്കു വൈദ്യുതി കടത്തി വിടുന്ന ബാറ്ററിയുടെ ധ്രുവങ്ങളുമായി ബന്ധിപ്പിച്ച ദണ്ഡുകളെ ഇലക്ട്രോഡുകൾ എന്നു പറയുന്നു.


Related Questions:

സസ്യങ്ങൾ അന്നജമായി സംഭരിക്കുന്ന വസ്തു ഏതാണ്?
വൈദ്യുത രാസ സെല്ലുകളിൽ ഊർജ്ജ രൂപം എങ്ങനെയാണ് ഉണ്ടാകുന്നത്?
ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ളതും ലോഹങ്ങളുമായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കാൻ സഹായിക്കുന്നതും എന്താണ്?
ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനം ഏതാണ്?