Challenger App

No.1 PSC Learning App

1M+ Downloads
വടക്കേ ഇന്ത്യൻ സമതലങ്ങളിൽ പഞ്ചാബ് മുതൽ ബിഹാർ വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റുകൾ അറിയപ്പെടുന്നത് ?

Aലൂ

Bബ്ലോസം ഷവർ

Cനോർവെസ്റ്റർ

Dചിനൂക്ക്

Answer:

A. ലൂ

Read Explanation:

ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റുകൾ

(1) മാമ്പഴക്കാറ്റ് (Mango Shower) 

  • വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായിരൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണിവ. 

  • മാമ്പഴം നേരത്തെ പഴുത്ത് പാകമാകാൻ സഹായകമാകുന്നതിനാലാണ് ഇവ പ്രാദേശികമായി മാമ്പഴക്കാറ്റ് എന്നറിയപ്പെടുന്നത്.

(ii) കാപ്പി പൂവിടും മഴ (Blossom Shower)

കേരളത്തിലും പരിസരപ്രദേശങ്ങളിലും കാപ്പി പൂക്കുന്നത് ഈ മഴയോടെയാണ്. 


(ii) നോർവെസ്റ്റർ (Nor Wester)

  • ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ. വൈശാഖമാസത്തിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭം' എന്നർഥം വരുന്ന കാൽബൈ ശാഖി എന്ന പ്രാദേശികനാമത്തിൽ നിന്നു തന്നെ ഇവയുടെ വിനാശകരമായ സ്വഭാവം വ്യക്തമാണ്. 

  • ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്. 

  • അസമിൽ ഇവ 'ബർദോളി ഛീര' എന്നറിയപ്പെടുന്നു.

(iv) ലൂ (Loo)

  • വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ITCZ ൻ്റെ കേന്ദ്രഭാഗത്ത് രൂപപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റുകളാണ് ലൂ (L00). 

  • വടക്കേ ഇന്ത്യൻ സമതലങ്ങളിൽ പഞ്ചാബ് മുതൽ ബിഹാർ വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റുകൾ. 

  • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.


Related Questions:

Which of the following regions of India is most appropriately categorized under ‘Tropical Savannah Climate’ (Aw)?
The Arakan Hills play a significant role in modifying the path of which monsoon branch?
ഉത്തരേന്ത്യൻ സമതലങ്ങളിൽ നിന്നും വിശുന്ന ഉഷ്‌ണകാറ്റാണ് ലൂ. എന്നാൽ മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന, ഉഷ്‌ണകാലത്ത് ദക്ഷിണേന്ത്യ യിൽ വിശുന്ന പ്രാദേശികവാതം
Why does the Tamil Nadu coast remain dry during the South-West Monsoon season?
സാധാരണയായി കിഴക്കൻ കാറ്റുകൾ അന്തരീക്ഷത്തിന്റെ മുകൾഭാഗത്ത് .................... അക്ഷാംശത്തിനപ്പുറം വ്യാപിക്കാറില്ല.