Challenger App

No.1 PSC Learning App

1M+ Downloads
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ, ഒരു രാസപ്രവര്‍ത്തനത്തിന്‍റെ വേഗതയെ, സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?

Aഅഭികാരകം

Bഉല്‍പന്നം

Cഎന്‍സൈമുകള്‍

Dഉല്‍പ്രേരകങ്ങള്‍

Answer:

D. ഉല്‍പ്രേരകങ്ങള്‍

Read Explanation:

  • ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതും രാസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാത്തതുമായ രാസവസ്തുവാണ് ഉത്പ്രേരകം.

  • രാസപ്രവർത്തനത്തിനുശേഷം ഉത്പ്രേരകം അതിന്റെ യഥാർത്ഥ അളവിൽ തിരിച്ചു ലഭിക്കുന്നു.

  • അതായത് രാസപ്രവർത്തനത്തിൽ ഉത്പ്രേരകം ഉപയോഗിക്കപ്പെടുന്നില്ല.

  • എന്നാൽ ഉത്പ്രേരകം രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.

  • കുറഞ്ഞ ഊർജ്ജത്തിൽ രാസപ്രവർത്തനം നടത്താൻ സഹായിക്കുന്നു.

  • സാധാരണയായി ഉത്പ്രേരകങ്ങൾ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ


Related Questions:

HF,ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനo ഏത് ?
sp സങ്കരണത്തിൽ തന്മാത്രയിലെ ആറ്റങ്ങൾക്കിടയിലെ കോണളവ് എത്ര ?

VBT യുടെ പ്രധാന പോരായ്മകളിൽ ഒന്ന് എന്താണ്?

  1. ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോണുകളുടെ പങ്കുവെക്കൽ വിശദീകരിക്കാൻ കഴിയുന്നു
  2. തന്മാത്രകളുടെ കാന്തിക സ്വഭാവം കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ല.
  3. സഹസംയോജക ബന്ധങ്ങളുടെ ദിശാസൂചന സ്വഭാവം (directional nature) വിശദീകരിക്കുന്നു.
  4. ബോണ്ട് കോണുകൾ പ്രവചിക്കാൻ കഴിയുന്നു.
    ഒരു അടച്ചിട്ട പാത്രത്തിലെ ജലബാഷ്പവും, ദ്രാവക ജലവും തമ്മിലുള്ള സന്തുലനം ഏതു തരം സന്തുലനത്തിനു ഉദാഹരണം ആണ് .
    ചുവടെ ചേർത്തിരിക്കുന്ന ഏത് അവസ്ഥയിൽ ആണ് ഒരു രാസപ്രവർത്തനം പുരോപ്രവർത്തന ദിശയിൽ നടക്കുന്നത് ?