ശ്വാസനാളത്തിന്റെ രണ്ട് ശാഖകലെ എന്ത് പറയുന്നു ?
Aശ്വാസനാളം
Bശ്വസനി
Cശ്വസനിക
Dനാസാഗഹ്വരം
Answer:
B. ശ്വസനി
Read Explanation:
ശ്വസനി
ശ്വാസനാളത്തിന്റെ രണ്ട് ശാഖകളാണ് ശ്വസനി.
ശ്വാസനാളം
ശ്വാസനാളം എന്നും അറിയപ്പെടുന്ന ട്രക്കിയ, ലാറിങ്സ് അല്ലെങ്കിൽ ശബ്‌ദ നാളത്തെ ശ്വാസകോശത്തിൻ്റെ ബ്രോങ്കിയുമായി ബന്ധിപ്പിക്കുന്ന ഒരു തരുണാസ്ഥി നിർമ്മിത ട്യൂബാണ്.
വായു കടന്നുപോകാൻ അനുവദിക്കുന്ന ഇത് ശ്വാസകോശങ്ങളുള്ള മിക്കവാറും എല്ലാ വായു ശ്വസിക്കുന്ന മൃഗങ്ങളിലും ഉണ്ട്.
ശ്വസനിക (Bronchiole)
ശ്വസനിയുടെ ശാഖ, ആൽവിയോലസുകളിലേക്ക് തുറക്കുന്നു.
നാസാഗഹ്വരം(Nasal Cavity)
നാസാദ്വാരം കഴിഞ്ഞു കാണുന്ന അറയെയാണ് നാസാഗഹ്വരം എന്ന പറയുന്നത്
നാസാദ്വാരത്തിൽ നിന്നും വായു എത്തിച്ചേരുന്നത് ഇവിടെക്കാണ്.