App Logo

No.1 PSC Learning App

1M+ Downloads
ചെറിയ പ്രദേശങ്ങളിൽ വീശുന്ന കാറ്റുകളാണ് ?

Aഅസ്ഥിരവാതം

Bപ്രാദേശികവാതം

Cപർവ്വതകാറ്റ്

Dതാഴ്വരകാറ്റ്

Answer:

B. പ്രാദേശികവാതം

Read Explanation:

പ്രാദശികവാതങ്ങള്‍

  • മറ്റു കാറ്റുകളെ അപേക്ഷിച്ച്‌ താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനു ഭവപ്പെടുന്ന കാറ്റുകളാണ്‌ പ്രാദേശികവാതങ്ങള്‍ .
  • പ്രാദേശികമായ മര്‍ദവ്യത്യാസങ്ങള്‍ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകള്‍ക്ക്‌ ശക്തിയും കുറവായിരിക്കും
  • ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേശികവാതങ്ങളുണ്ട്.
  • ലൂ, മാംഗോഷവര്‍, കാൽബൈശാഖി എന്നിവ ഇന്ത്യയിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്‌.
  • ചിനൂക്ക്‌, ഹര്‍മാറ്റന്‍, ഫൊന്‍ തുടങ്ങിയവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്നവയാണ്‌. 

Related Questions:

' മൗസിം ' എന്നത് ഏത് ഭാഷയിലെ വാക്കാണ് ?
ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?
വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല ഏത് ?
ആഗോള മർദ്ദമേഖലകൾ എത്ര ?
പ്രതിചക്രവാതങ്ങൾ ഘടികാര ദിശയിൽ വീശുന്നത് :