ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ അറ്റ്ലാന്റ്റിക് മേഖലയിൽ എന്തുപേരിൽ അറിയപ്പെടുന്നു?Aസൈക്ലോൺBടൈഫൂൺCവില്ലിവില്ലീസ്Dഹരിക്കെയ്ൻAnswer: D. ഹരിക്കെയ്ൻ Read Explanation: ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical Cyclones)ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊണ്ട് തീരത്തേക്ക് വീശുന്ന അതിതീവ്രമായ കൊടുങ്കാറ്റുകളാണ് ഉഷ്ണമേഖലാ ചക്രവാതങ്ങൾ. ഇവ തീവ്രതയോടെ വീശുന്നതിനാൽ അതിശക്തമായ മഴയ്ക്കും കടലേറ്റത്തിനും വൻതോതിൽ നാശനഷ്‌ടങ്ങൾക്കും കാരണമാകുന്നു. ഏറ്റവും വിനാശകാരികളായ പ്രകൃതിദുരന്തങ്ങളിലൊന്നാണിത്. വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് ഇവ അറിയപ്പെ ടുന്നത്.ഇന്ത്യൻ മഹാ സമുദ്രത്തിൽ സൈക്ലോൺ (Cyclones) അറ്റ്ലാന്റിക് സമുദ്രപ്രദേശങ്ങളിൽ ഹരികെയ്ൻസ് (Hurricanes). പശ്ചിമ ശാന്തസമുദ്രപ്രദേശത്തും തെക്കൻ ചൈനാകടലിലും ടൈഫൂൺ (Typhoons)പശ്ചിമ ആസ്ട്രേലിയിൽ വില്ലിവില്ലീസ് (Willy Willes) Read more in App