App Logo

No.1 PSC Learning App

1M+ Downloads
നേർത്ത ഓയിൽ ഫിലിമിലെ നിറങ്ങൾക്ക് കാരണം ?

Aധ്രുവീകരണം

Bവിഭംഗനം

Cഅപവർത്തനം

Dവ്യതികരണം

Answer:

D. വ്യതികരണം

Read Explanation:

വ്യതികരണം (Interference):

       ഒന്നിലേറെ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്ത് എത്തുമ്പോൾ, അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് വ്യതികരണം.    

ഉദാഹരണം:

  • സോപ്പ് കുമിളകൾ തിളങ്ങുന്നത് 
  • വെള്ളത്തിൽ കലർന്ന എണ്ണ പാളിയിൽ കാണുന്ന വർണ്ണരാജി 
  • ഹോളോഗ്രാമിൽ പ്രകടമാകുന്ന പ്രകാശ പ്രതിഭാസം 

ധ്രുവീകരണം (Polarization):

         വൈബ്രേഷനുകൾ ഒരൊറ്റ തലത്തിൽ സംഭവിക്കുന്ന  പ്രകാശ തരംഗങ്ങളാണ് ധ്രുവീയ തരംഗങ്ങൾ (Polarised Light). ധ്രുവീകരിക്കപ്പെടാത്ത പ്രകാശത്തെ ധ്രുവീകരിക്കപ്പെട്ട പ്രകാശമാക്കി മാറ്റുന്ന പ്രക്രിയയാണ് ധ്രുവീകരണം എന്ന് പറയുന്നത്.

അപവർത്തനം (Refraction):

        ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ, സഞ്ചാര പാതയിൽ ഉണ്ടാകുന്ന വ്യതിയാനത്തെയാണ് അപവർത്തനം എന്ന് പറയുന്നത്. 

വിഭംഗനം (Diffraction):

       അതാര്യ വസ്തുക്കളുടെ വാക്കുകളിൽ തട്ടി പ്രകാശം വളയുകയോ, വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ് വിഭംഗനം.  

 


Related Questions:

താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?
2 മൈക്രോഫാരഡ് വീതം കപ്പാസിറ്റിയുള്ള മൂന്ന് കപ്പാസിറ്ററുകളെ സമാന്തരമായി കണക്ടു ചെയ്താൽ അവയുടെ സഫല കപ്പാസിറ്റി ..............ആയിരിക്കും.

  ന്യൂട്ടൻ്റെ ഒന്നാം ചലനനിയമവുമായി ബന്ധപ്പെട്ട പ്രസ്താവന  തിരഞ്ഞെടുക്കുക.

1. വെള്ളത്തില്‍ നീന്താന്‍ സാധിക്കുന്നത്‌

2. വസ്തുക്കളുടെ ജഡത്വം

3. ബലത്തിനെ സംബന്ധിച്ചുള്ള നിർവചനം 

4. ബലത്തിന്റെ പരിമാണം 

Speed of sound is maximum in which among the following ?
ഭൂമിയിലെ ഒരു വസ്തുവിൻറെ പിണ്ഡം 10 കിലോ ആണ്. ചന്ദ്രനിൽ അതിൻറെ ഭാരം എന്തായിരിക്കും?