Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടായ കളികളിൽ നിരന്തരമായി ഏർപ്പെടുമ്പോൾ കുട്ടികളിലുണ്ടാകുന്ന വികാസം ?

Aവൈകാരികം

Bബൗദ്ധികം

Cവൈജ്ഞാനികം

Dസാമൂഹികം

Answer:

D. സാമൂഹികം

Read Explanation:

വികാസം:

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.
  • കുട്ടികളുടെ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് - വീട് (കുടുംബം)

 

സാമൂഹിക വികസനം (Psycho Social Development):

        താൻ ഉൾപ്പെട്ട സംഘത്തിന്, സ്വീകാര്യനായ അംഗമായിത്തീരാൻ, ആവശ്യമായ മനോഭാവങ്ങളും, മൂല്യങ്ങളും, നൈപുണ്യങ്ങളും ആർജിക്കാൻ, ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് സാമൂഹിക വികസനം.

 

സാമൂഹിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

പരിസ്ഥിതി ഘടകങ്ങൾ:

  1. കുടുംബം
  2. വിദ്യാലയം
  3. സമസംഘങ്ങൾ
  4. സമൂഹം

വൈയക്തിക ഘടകങ്ങൾ / വ്യക്തിപരമായ ഘടകങ്ങൾ:

  1. കായിക ഘടകം
  2. വൈകാരിക ഘടകം
  3. മാനസിക ഘടകം

 

Note:

        വൈകാരിക വികസനത്തിന്, സമൂഹിക വികസനത്തോട്, അധിക സഹബന്ധം ഉണ്ട്.


Related Questions:

വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രതീകങ്ങൾ വഴിയാണ് - ഇത് ബ്രൂണറുടെ ഏത് വൈജ്ഞാനിക വികസന ഘട്ടവുമായി ബന്ധപ്പെടത്താണ് ?

ഒരു വ്യക്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായ പ്രസ്താവന ഏത് ?

  1. വളർച്ച പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു.
  2. വളർച്ച വികസനത്തിന് കാരണമായെന്നും അല്ലെന്നും വരാം. 
  3. വളർച്ച വ്യക്തിയുടെ സമഗ്രമായ മാറ്റമാണ്. 
  4. വളർച്ച ഗുണാത്മകമാണ്. 
"നീതിബോധത്തിൻ്റെ" ഘട്ടം എന്ന് പിയാഷെ വിശേഷിപ്പിച്ച സാൻമാർഗിക വികസന ഘട്ടം ?
The influence of friends, especially of adolescence, and most often a major contributor to the initiation of substance abuse is :
എറിക് എറിക്സന്റെ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സമ്പൂർണതാബോധം Vs നിരാശ ഉൾപ്പെടുന്ന പ്രായ ഘട്ടം ?